വിറ്റാലിറ്റി ടിട്വന്റി രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനു 45 റൺസ് വിജയം. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പര 1-1 സമനിലയിൽ ആയി. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ കരുത്തിൽ ടോസ് നേടിയ പാകിസ്ഥാൻ രണ്ടാമത് ബാറ്റിങ് തിരഞ്ഞെടുത്തു.ക്യാപ്റ്റൻ ഓയിൻ മോർഗൻ പകരം ജോസ് ബറ്റ്ലർ ആണ് ഇംഗ്ലണ്ടിനെ നയിച്ചതു.ഇംഗ്ലണ്ടിനു വേണ്ടി ബറ്റ്ലർ 50, ലിവിങ്സ്റ്റോൺ 38, മൊയിൻ അലി 36 റൺസും നേടി ഇംഗ്ലണ്ടിനെ 200 ഇൽ എത്തിച്ചു. പാക്കിസ്ഥാനു വേണ്ടി ഹസ്നൈൻ 3 വിക്കറ്റും, റൗഫ് ഉം ഇമാഡ് വാസിം 2 വിക്കറ്റും നേടി.മറുപടി ബാറ്റിംഗ്നു ഇറങ്ങിയ പാകിസ്ഥാനു 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.പാക്കിസ്ഥാനു വേണ്ടി റിസ്‌വാൻ 37, ശടപ് ഖാൻ 36 എന്നിവർ ചെറുത്തു നിൽപ് നടത്തി.ഇംഗ്ലണ്ടിനു വേണ്ടി സക്കിബ് മഹമൂദ് 3 ഉം മോയീന് അലി, ആദിൽ റാഷിദ് എന്നിവർ 2 ഉം വിക്കറ്റ് വീതം നേടി. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച ഓൾഡ് ട്രാഫോർഡിൽ
ഇംഗ്ലണ്ടിനു തകർപ്പൻ വിജയം

What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply