ലോർഡ്സിലെ തോൽവിക്ക് പിന്നാലെ ടീം അഴിച്ചുപണിത് ഇംഗ്ലണ്ട്.

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസറ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ അഴിച്ചുപണി. ഓപ്പണര്‍ ഡോം സിബ്ലിയെ ഒഴിവാക്കി. അവസാന 15 ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് സിബ്ലി നേടിയത്. കൂടാതെ സാക് ക്രോളിയെയും, സ്പിൻ ബൗളർ ജാക്ക് ലീച്ചിനെയും ഒഴിവാക്കിയിട്ടുണ്ട്. ട്വന്‍റി 20 സ്‌പെഷ്യലിസ്റ്റ് ഡേവിഡ് മലനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മലന്‍ ടെസ്റ്റ് ടീമിലെത്തുന്നത്.

തോളിന് പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡിനെ നിലനിര്‍ത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരായ പരമ്പരയിൽ തിളങ്ങിയ ഫാസ്റ്റ് ബൗളർ സാഖിബ് മഹ്മദൂമിനെയും ടീമിൽ ഉള്‍പ്പെടുത്തി. ഈ മാസം 25ന് ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. ലോര്‍ഡ്സില്‍ ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

– എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply