ഓസ്‌ട്രേലിയയിൽ വെച്ചുണ്ടായ കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുൻ ന്യൂസ്‌ലാൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയിർൻസ് കാൻബെറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്നാണ് ന്യൂസ്‌ലൻഡ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
അൻപത്തൊന്നുകാരനായ കെയിർൻസ് ഹൃദയസംബന്ധമായ പ്രശ്നത്തെ തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായെങ്കിലും പ്രതീക്ഷിച്ചതുപോലെ ചികിത്സയോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ്‌ലാൻഡ് താരങ്ങളുടെ സംഘടന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കെയിർൻസ് സ്വകാര്യതയ്ക്കുള്ള അവകാശത്തെ ബോർഡ് മാനിക്കുന്നതു കൊണ്ട് സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിക്കുന്നു എന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് (NZC) വക്താവ് പറഞ്ഞു.
തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു, ക്രിസ് കെയിർൻസ്. 1989നും 2006നുമിയിൽ 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ടി20 കളും ന്യൂസ്‌ലാൻഡിന്നു വേണ്ടി കളിച്ചിട്ടുണ്ട്.
- ✍️ JIA
Leave a reply