നടുറോഡിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെ യുവതിയും സംഘവും ആക്രമിച്ചു- വീഡിയോ പുറത്ത്.

സെല്‍ഫി നിഷേധിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ മുംബൈയില്‍ ആക്രമണം. സുഹൃത്തിന്‍റെ കാറില്‍ ഇരിക്കുകയായിരുന്ന താരത്തെ എട്ടോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണത്തില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ക്കെതിരെയും മുംബൈ പോലീസ് കേസെടുത്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതികള്‍ ഷായോട് സെല്‍ഫി ആവശ്യപ്പെട്ടു. എന്നാല്‍, ക്രിക്കറ്റ് താരം ഇത് നിരസിച്ചതോടെ ഇവർ പ്രകോപിതരാവുകയും കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. സംഘത്തിലെ യുവതി സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണെന്നാണ് ലഭിക്കുന്ന വിവരം. യുവതിയും ഷായും തമ്മിൽ റോഡിൽ പിടിവലി നടക്കുന്ന ദൃശ്യവും പുറത്തുവന്ന വിഡിയോയിൽ ഉണ്ട്. സംഭവത്തെത്തുടര്‍ന്ന് മുംബൈ പൊലീസ് അന്വേഷണം തുടങ്ങി. എട്ട് പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

What’s your Reaction?
+1
0
+1
0
+1
0
+1
5
+1
0
+1
1
+1
1

Leave a reply