നാളെ ഫെബ്രുവരി 14 വാലെന്റൈൻസ് ദിനത്തില്‍ വീണ്ടും വിവാഹിതരാവാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ഭാര്യയും നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും. 3 വര്‍ഷം മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. ഇത്തവണ വലിയ രീതിയിലുള്ള വിവാഹസല്‍ക്കാരങ്ങളോടെയാണ് ഇരുവരും വീണ്ടും വിവാഹിതരാകുന്നത്.
രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാണ് വിവാഹചടങ്ങുകള്‍. ആദ്യം വിവാഹിതരായത് വളരെ ധൃതിപിടിച്ചായിരുന്നുവെന്നും കുറച്ചുകൂടി വിപുലമായ രീതിയില്‍ ആഘോഷത്തോടെ വിവാഹം നടത്തുക എന്നത് ഇരുവരുടെയും ആഗ്രഹമായിരുന്നുവെന്നും ഇരുവരുടെയും കുടുംബങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിവാഹച്ചടങ്ങുകള്‍ 16 വരെ നീണ്ടുനില്‍ക്കും. സഹോദരനും ഇന്ത്യന്‍ താരവുമായ ക്രുണാല്‍ പാണ്ഡ്യയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരം നടക്കുന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കും. 2020 മെയ് 31നായിരുന്നു 29 കാരനായ ഹാര്‍ദ്ദിക്കും 30കാരിയായ നടാഷയും വിവാഹിതരായത്. ഇരുവര്‍ക്കും നിലവിൽ അഗസ്ത്യ എന്ന് പേരുള്ള മകനുമുണ്ട്.
Leave a reply