ഹാർദിക് ക്യാപ്റ്റൻ, സഞ്ജു ടീമിൽ, ഇന്ത്യൻ ടീം റെഡി

അയർലാന്റിനെതിരെയുള്ള ടി ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 26നും 28നും അയർലാന്റിലെ ഡബ്ലിനിൽ വെച്ച് നടക്കുന്ന രണ്ട് മാച്ച് സീരിസിനെക്കുള്ള ടീമിനെയാണ് ബി സി സി ഐ പുറത്തു വീട്ടിരിക്കുന്നത്.ഐ പി എൽ ജേതാവായ ഹാർദിക് പാന്ധ്യയാണ് ടീമിനെ നയിക്കുന്നത്.ഭുവനേശ്വ ർ കുമാറാണ് വൈസ് ക്യാപ്റ്റൻ.രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ച മലയാളി താരം സഞ്ജു സാംസൺന്റെ തിരിച്ചു വരവാണ് ടീമിലെ പ്രധാന സവിശേഷത. നഷ്ട്ടപെട്ട നാഷണൽ കരിയർ തിരിച്ചുപിടിക്കാനുള്ള സുവർണ്ണാവസരവും സഞ്ജുവിന് ലഭിക്കും.ഐ പി എല്ലിലെ മികച്ച പ്രകടനം കൊണ്ട് ടീമിലേക്ക് ആദ്യമായി ഇടം നേടുകയാണ് രാഹുൽ തൃപാതി.ദിനേഷും കിഷനും സഞ്ജുവും വരുന്നതോടെ ടീമിൽ മൂന്നു വിക്കറ്റ് കീപ്പർമാരെയും ലഭിക്കും.

ടീം : ഹാർദിക് പാണ്ട്യ (ക്യാപ്റ്റൻ ),ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ ),സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യ കുമാർ യാദവ്, വെങ്കിട്ടേഷ് അയ്യർ,രാഹുൽ തൃപാതി, ദീപക് ഹൂഡ,റുതുരാജ് ഗെയ്ക്വഡ്,ദിനേഷ് കാർത്തിക്,യുസ്വേന്ദ്ര ചാഹാൽ, രവി ബിഷ്നോയ്,അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ആവേഷ് ഖാൻ, അർഷദീപ് സിംഗ്, ഉമ്രാൻ മാലിക്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply