ഋഷഭ് പന്തിന് വേണ്ടി പ്രത്യേക പൂജ നടത്തി ഇന്ത്യൻ ടീം താരങ്ങൾ; ‘വേഗം സുഖം പ്രാപിക്കട്ടെ’

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി സഹതാരങ്ങള്‍. മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ മഹാകലേശ്വർ ക്ഷേത്രത്തിൽ നടന്ന പ്രാർഥനയിൽ സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരും ഏതാനും സപ്പോർട്ടിങ് സ്റ്റാഫുകളും പങ്കെടുത്തു. (His comeback is very important to us: Surya, Kuldeep offer prayers at Mahakaleshwar temple for Pant’s recovery)

“എളുപ്പത്തിലുള്ള രോഗമുക്തിക്ക് വേണ്ടി ഞങ്ങൾ പ്രാർഥിച്ചു. അദ്ദേഹത്തിന്റെ മടങ്ങിവരവ് വളരെ പ്രധാനപ്പെട്ടതാണ്.”- പ്രാർഥനക്ക് ശേഷം സൂര്യകുമാർ യാദവ് എ.എൻ.ഐയോട് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 30നാണ് ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ച് ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്. ഉത്തരാഖണ്ഡിലെ റൂർകിയിൽ നടന്ന വാഹനാപകടത്തിന് പിന്നാലെ സഞ്ചരിച്ച വാഹനത്തിന് തീപിടിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ വീട്ടിലേക്ക് പോകവെയായിരുന്നു വാഹനാപകടം. അതേസമയം പന്തിന്റെ പരിക്ക് ഗുരുതരമായിരുന്നുവെങ്കിലും താരം അപകടനില തരണം ചെയ്തു. ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. ഈ വർഷം താരത്തിന് കളിക്കളം നഷ്ടപ്പെടും എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. സാധ്യമായ എല്ലാ ചികിത്സയും പന്തിന് നൽകുന്നുണ്ട്. വേഗത്തിലുള്ള മടങ്ങിവരവാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

What’s your Reaction?
+1
0
+1
1
+1
0
+1
0
+1
0
+1
0
+1
1

Leave a reply