ഒടുവിലതിനും വിരാമമിടാം എന്ന് കരുതുന്നു. രോഹിയുടെ എട്ടാം സെഞ്ച്വറി പിറന്നു.! ഇംഗ്ലണ്ടിനെതിരെ രണ്ടാമത്തേത്, വിദേശ പിച്ചിലെ ആദ്യത്തേത്. എങ്ങനെ നോക്കിയാലും ഓരോ ആരാധകന്റെയും ഹൃദയത്തിൽ ഇടം പിടിക്കുന്ന ഒന്ന്. അങ്ങനെ അതും സംഭവിച്ചിരിക്കുന്നു.!
രോഹിത് ശർമ്മ ഒരു ടെസ്റ്റ്‌മാച്ച് മെറ്റീരിയൽ അല്ല എന്ന സ്ഥിരം പല്ലവിയ്ക്ക് അന്ത്യം.
ഇന്ത്യയുടെ സ്വന്തം ഹിറ്റ്മാന്, അന്നും ഇന്നും അങ്ങനെയുള്ള ആരോപണങ്ങൾക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി കൊടുത്ത് തന്നെയാണ് ശീലം.അത് ഈ പ്രാവശ്യവും അങ്ങനെതന്നെ.!!
ആൻഡേഴ്സൺ എന്ന പെരുന്തച്ചന്റെ കാലങ്ങളുടെ പരിചയസമ്പത്തിന്റെ ഉലയിൽ ഒരുകി പുറത്തേയ്ക്ക് വന്ന ഓരോ ബോളും, മോയിൻ അലിയുടെ ഓവറുകളും, തട്ടിയും തടഞ്ഞും പോയ എൽബിഡബ്ല്യൂ ചാൻസുകളും, കയ്യിൽ കിട്ടാതെ പോയ ക്യാച്ചുകളും, അങ്ങനെ അങ്ങനെ ഇംഗ്ലണ്ടിന്റെ കയ്യിൽ നിന്ന് വഴുതിപോയാ ഓരോ അവസരങ്ങളും നമ്മുടെ നെഞ്ചിൽ മിനി ഹാർട്ട് അറ്റാക്കുകളായി വന്ന് പതിച്ചുകൊണ്ടേയിരുന്നു.
ഇടയ്ക്കിടെ കണ്ട ചില ഡ്രൈവുകളും, ആ മാസ്റ്റർപീസ് പുൾ ഷോട്ടുമെല്ലാം അതേപോലെ നെഞ്ചിൽ സന്തോഷം പകർന്നുകൊണ്ടിരുന്നു.
അവസാനം ബൗണ്ടറി ലൈനിന്റെ മുകളിലൂടെ പറന്നകന്ന ആ സിക്സറും കൂടിയായപ്പോൾ ഓരോ കാണികളുടെയും മനസ്സ് അയാൾ കീഴടക്കി കഴിഞ്ഞിരുന്നു. ദൂരെ ഒരു ബാൽക്കണിയിൽ നിന്ന് മുഖത്താകെ ഒരു വലിയ പുഞ്ചിരിയും അഭിമാനവും ഒരൽപ്പം അഹങ്കാരവും ചേർത്ത് കോഹ്ലിയെപോലെ നമ്മളും കയ്യടിച്ചു..
മനസ്സിൽ പറഞ്ഞു.
Our Hitman is the best!!
✍️Shankar krishnan
Leave a reply