‘ചാണകം തിന്നോളൂ’ എന്ന് അമിത് മിശ്രയോട് നടി; പാക് നടിക്ക് മാസ്സ് മറുപടിയുമായി താരം.

ഏഷ്യ കപ്പ് ടൂർണമെന്റ് ഫൈനൽ പോരാട്ടത്തിൽ എത്തി നിൽക്കുകയാണ്. പാകിസ്ഥാനും – ശ്രീലങ്കയുമാണ് ഞായറാഴ്ച്ച ഫൈനലിൽ ഏറ്റുമുട്ടുക. എന്നാൽ സോഷ്യല്‍ മീഡിയയിൽ അതിലും വാശിയേറിയ പോരാട്ടമാണ് നിലവിൽ നടക്കുന്നത്. മുന്‍ താരങ്ങളും സെലിബ്രേറ്റികളുമൊക്കെ വാഗ്വാദങ്ങളും ചര്‍ച്ചകളുമൊക്കെയായി സജീവമായി തന്നെ രംഗത്തുണ്ട്. മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്രയും പാക് നടി സെഹര്‍ ഷിന്‍വാരിയും തമ്മില്‍ ട്വിറ്ററില്‍ നടക്കുന്ന വാഗ്വാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്താനും ശ്രീലങ്കക്കുമെതിരെ തുടര്‍ തോല്‍വികള്‍ വഴങ്ങി ഇന്ത്യ പുറത്താകലിന്റെ വക്കിൽ നില്‍ക്കെയാണ് സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച വാഗ്വാദം ആരംഭിക്കുന്നത്.

പാകിസ്താന്‍ അഫ്ഗാനിസ്താന്‍ മത്സരത്തില്‍ അഫ്ഗാനിസ്താന്‍ ജയിച്ചാല്‍ ഇന്ത്യക്ക് മുന്നില്‍ ഫൈനല്‍ സാധ്യതകള്‍ തുറന്നു വരുമെന്നിരിക്കെ അമിത് മിശ്ര ഒരു ട്വീറ്റ് ചെയ്തു. ‘അഫ്ഗാന്‍ പാകിസ്താനെ പരാജയപ്പെടുത്തിയാല്‍ ഒരാഴ്ച താന്‍ അഫ്ഗാന്‍ ചാപ് കഴിക്കുമെന്നായിരുന്നു’ ട്വീറ്റ്. എന്നാല്‍ അവസാന ഓവര്‍ വരെ ആവേശം അണപൊട്ടിയ മത്സരത്തില്‍ പാകിസ്താന്‍ അഫ്ഗാനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ അമിത് മിശ്രയുടെ ട്വീറ്റിന് മറുപടിയുമായി ഷിന്‍വാരി രംഗത്തെത്തി. ഒരാഴ്ച മിശ്ര ഇനി ചാണകം തിന്നുമെന്നായിരുന്നു ഷിന്‍വാരിയുടെ ട്വീറ്റ്.


ഷിന്‍വാരിയുടെ ട്വീറ്റ് വന്നയുടന്‍ മറുപടിയുമായി അമിത് മിശ്രയെത്തി. തനിക്ക് പാകിസ്താനില്‍ വരാന്‍ ആഗ്രഹമില്ലെന്നായിരുന്നു മിശ്രയുടെ മറുപടി. ഷിന്‍വാരിയുടെ ട്വീറ്റിന് പിറകെ നിരവധി ഇന്ത്യന്‍ ആരാധകരാണ് പാക് നടിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.


അമിത് മിശ്രയെ പിന്തുണച്ചും, നടിക്ക് മറുപടിയുമായും ഇന്ത്യൻ ആരാധകർ ട്വീറ്റുകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്.

What’s your Reaction?
+1
63
+1
28
+1
20
+1
354
+1
37
+1
62
+1
37

Leave a reply