രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഓണ്‍ലൈന്‍ പണ തട്ടിപ്പിനിരയായിരിക്കുന്നതായി റിപ്പോർട്ട്. രണ്ടര മില്ല്യണ്‍ ഡോളറാണ് തട്ടിപ്പില്‍ ഐസിസിക്ക് നഷ്ടമായത്. വിഷയത്തില്‍ പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐസിസിയെ കെണിയിൽ വീഴ്ത്തിയത് അമേരിക്കയില്‍ നിന്നാണെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഐസിസി അമേരിക്കന്‍ പൊലീസുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ഐസിസിയുടെ ദുബായ് ഓഫീസിലാണ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഈ തട്ടിപ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. (ICC becomes victim of online fraud)
What’s your Reaction?
+1
+1
2
+1
+1
2
+1
+1
+1
Leave a reply