ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 50 ഓവറിൽ 10 വിക്കറ്റിന് 240 റൺസെടുക്കാനേ സാധിച്ചുള്ളൂ.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ 4 റൺസ് മാത്രമെടുത്ത ഓപ്പണർ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. തുടർന്ന് നായകൻ രോഹിത് ശർമ്മ വിരാട് കോഹ്ലിയെയും കൂട്ടുപിടിച്ചു തകർത്തടിച്ചെങ്കിലും 47 റൺസെടുത്ത രോഹിതും, പിന്നാലെ 4 റൺസ് മാത്രമെടുത്ത് ശ്രേയസ് അയ്യരും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലാഴ്ന്നു. തുടർന്ന് നാലാം വിക്കറ്റിൽ ഒന്നിച്ച കോഹ്ലിയും കെ.എൽ.രാഹുലുമാണ് ഇന്ത്യക്ക് ബേധപെട്ട സ്കോർ സമ്മാനിച്ചത്.
എന്നാൽ അർദ്ധ സെഞ്ച്വറി (54) പൂർത്തിയാക്കി കോഹ്ലി മടങ്ങിയതോടെ കളിയിൽ ഓസ്ട്രേലിയ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ഓസീസ് ബൗളർമാർ വിക്കറ്റുകൾ നേടിയതോടെ ഇന്ത്യയുടെ സ്കോറിന് വേഗതയും കുറഞ്ഞു. 66 റൺസ് നേടിയ കെ.എൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ജഡേജ (9), ഷമി (6), ബുംറ (1), സൂര്യകുമാർ യാദവ് (18), കുൽദീപ് യാദവ് (10), സിറാജ് (9) എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു ബാറ്റർമാരുടെ സ്‌കോറുകൾ.
Leave a reply