രണ്ടാം സെമി : ബാബറിന്റെ പാകിസ്ഥാനും ഫിഞ്ചിന്റെ കങ്കാരു പടയും നേർക്കുനേർ.

[match-detail series_id=2852 match_id=51707 status=UPCOMING show_sections=show_score_card,show_partnerships,show_graphs,show_teams,show_commentary]

പ്രവചനാതീതമായ രണ്ടാം സെമിഫൈനലിന് ഇന്ന് കൊടിഉയരുമ്പോൾ ബാബറിന്റെ പാകിസ്ഥാനും ഫിഞ്ചിന്റെ കങ്കാരുപടയും ഒരുപോലെ പ്രതീക്ഷയിലാണ്. മുൻതൂക്കം പാകിസ്ഥാന് തന്നെയാണ് എന്നത് പറയാതെ വയ്യ. തോൽവികാണാതെ ജയം മാത്രമായി സൂപ്പർ 12 ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പാക്ക്പട തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മറുവശതത്ത് വിമർശകരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ഉണ്ടെന്ന് തെളിയിക്കുവാൻ ജയം ഓസ്ട്രേലിയക്ക് അനിവാര്യമാണ്.

2010 ൽ മാത്രമാണ് ഓസ്ട്രേലിയക്ക് t20 ഫൈനലിൽ എത്താൻ സാധിച്ചത്. അവരുടെ കന്നി കിരീടത്തിനായുള്ള തിരച്ചിൽ ഇതുവരെ ഫലം കണ്ടിട്ടില്ല. ഫോമിലേയ്ക്ക് മടങ്ങിയെത്തിയ വാർണർ അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഒപ്പം മിച്ചൽ മാർഷ് കൂടി താളം കണ്ടെത്തുകയാണെങ്കിൽ റൺസ് എന്ന കടമ്പ ഓസിസിന് കടക്കാം.ബൗളിംഗിൽ ആഡം സാമ്പ തന്നെയാണ് ഫിഞ്ചിന്റെ തുറുപ്പ് ചീട്ട്.കൂടാതെ സ്റ്റാർക്, ഹേസൽവുഡ്,കമ്മിൻസ് എന്നിവർ ചേർന്ന പേസ് അറ്റാക്കും.

മറുവശത്ത് എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന് പറയാതെ വയ്യ.ഒരു കളിക്കാരനെ മാത്രം ആശ്രയിക്കാതെയാണ് ജയങ്ങൾ പാക്ക് പട കൈപിടിയിൽ ഒതുക്കിയത്. ബാബർ, മുഹമ്മദ് റിസ്‌വാൻ എന്നീ പവർ ഹൗസുകൾ.നന്നായി പന്ത് എറിയുന്ന ഷഹീൻ അഫ്രിദി,ഹാരിസ് റൗഫ്, ഒപ്പം ആസിഫ് അലി ഷോയിബ് മാലിക് എന്നിവരെ പോലെ കളിയുടെ ഗതി തിരിച്ചുവിടുന്ന കളിക്കാരും കൂടിയാവുമ്പോൾ പാക്ക് പട ഇരട്ടി കരുത്തരാണ്.

മികവിന്റെ കാര്യത്തിൽ ഓസിസ് ഒട്ടും പിന്നിലല്ല വമ്പൻ കിരീടങ്ങൾ അവർക്ക് പുതുമയുമല്ല പക്ഷേ ദുബായ് സാഹചര്യങ്ങൾ പാകിസ്താനെപ്പോലെ മനസിലാക്കിയ മറ്റൊരു ടീം ഇല്ലെന്ന നിലയ്ക്ക് ജയം ആർക്കൊപ്പം എന്ന് കണ്ട് തന്നെ അറിയണം.

Shankarkrishnan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply