ടി-ട്വന്റി ലോക ജേതാക്കന്മാർ ഓസ്ട്രേലിയ.

ടി-ട്വന്റി ലോകകപ്പ് സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ ന്യൂസിലാന്റിനെതിരെ ഓസ്ട്രേലിയ അനായാസ വിജയം നേടുകയായിരുന്നു. ന്യൂസിലാന്റ് ഉയർത്തിയ 173 റൺസിന്റെ വിജയ ലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 7 പന്ത് ബാക്കി നിർത്തിയാണ് ഓസ്ട്രേലിയ മറികടന്നത്.

ഓസ്‌ട്രേലിയക്കായി ഡേവിഡ് വാർണർ 53 റൺസും, പുറത്താവാതെ നിന്ന മിച്ചൽ മാർഷ്‌ 77 റൺസും, ഗ്ലെൻ മാക്‌സ്‌വെൽ 28 റൺസും നേടി. ട്രെന്റ് ബോൾട്ടാണ് ന്യൂസിലാന്റിന് വേണ്ടി ഓസ്‌ട്രേലിയയുടെ 2 വിക്കറ്റുകളും നേടിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ് 4 വിക്കറ്റ് നഷ്ടമാക്കി 172 റൺസ് നേടി. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ നേടിയ 85 റൺസാണ് ന്യൂസിലാന്റ് സ്കോർ 172ൽ എത്തിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഹേസൽവുഡ് മൂന്നും, സാമ്പ ഒരു വിക്കറ്റും നേടി.

മികച്ച സ്കോർ നേടിയെങ്കിലും മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയൻ ബാറ്റർമാർ ശ്രദ്ധയോടെ ബാറ്റു വീശയതോടെ വിക്കറ്റുകൾ നേടാനാവാതെ വന്നതാണ് ന്യൂസിലാന്റിന് തിരിച്ചടിയായത്. ടൂർണമെന്റിന് എത്തുമ്പോൾ മോശം ഫോമിലായിരുന്ന ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുമെന്ന് പലരും വിലയിരുത്തിയിരുന്നു. പക്ഷെ ഫോം ഔട്ടായിരുന്ന വാർണർ ഉൾപ്പെടെയുള്ള താരങ്ങൾ ലോകകപ്പിൽ ഫോം കണ്ടെത്തിയതോടെ ഓസ്ട്രേലിയ മികച്ച ഒരു ടീമായി മാറിയിരുന്നു.

ഓസ്ട്രേലിയ നേടുന്ന ആദ്യ ടി-ട്വന്റി ലോകകപ്പാണിത്. 2010ൽ ഫൈനലിൽ എത്തിയെങ്കിക്കും ഓസ്ട്രേലിയ അന്നു ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയായിരുന്നു. ന്യൂസിലാന്റിന്റെ ആദ്യ ടി-ട്വന്റി ലോകകപ്പ് ഫൈനലായിരുന്നു ഇന്നത്തേത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply