‘ബാബർ അസമിന്റെ കയ്യിൽ ഇരിക്കേണ്ട ട്രോഫിയാ വാർണർക്ക് കൊടുത്തത്’ – ഷുഹൈബ് അക്തർ.

ടി-ട്വന്റി ലോകകപ്പിൽ ഡേവിഡ് വാർണറെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്ത തീരുമാനത്തിനെതിരെ പാകിസ്താൻ മുൻതാരം ഷുഹൈബ് അക്തർ. “ടൂർണമെന്റിലെ താരമായി ബാബർ അസമിനെ കാണാനായിരുന്നു കാത്തിരുന്നത്. എന്നാൽ ഇത് നീതികേടയിപ്പോയി”-അക്തർ ട്വിറ്ററിൽ കുറിച്ചു.

ആറ് മത്സരങ്ങളിൽ നിന്ന് 303 റൺസാണ് പാകിസ്താൻ നായകന്‍ കൂടിയായ ബാബർ അസം നേടിയത്. ഈ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് ബാബർ. 60റൺസ് ശരാശരിയിൽ ഗ്രൂപ്പ് തലത്തിലും, പിന്നീട് സെമി മത്സരത്തിലും നിന്നായിരുന്നു ബാബറിന്റെ നേട്ടം. ടൂർണമെന്റിന്റെ തുടക്കം മുതൽ ബാബർ മികച്ച ഫോമിലായിരുന്നു. നിലവിൽ ടി-ട്വന്റി ബാറ്റർമാരുടെ റാങ്കിങിലും ബാബറാണ് ഒന്നാം സ്ഥാനത്ത്.

എന്നാൽ ഫൈനലിലെ അർധ സെഞ്ച്വറിയുൾപ്പെടെ 289 റൺസാണ് ഡേവിഡ് വാർണർ നേടിയത്. കേവലം 14 റൺസ് മാത്രമാണ് അസം നേടിയ റൺസുമായി താരതമ്യം ചെയ്യുമ്പോഴുള്ള കുറവ്. ഏഴ് മത്സരങ്ങളിൽ നിന്ന് 48.16 ആയിരുന്നു വാര്‍ണറിന്റെ സ്കോറിങ് ശരാശരി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി 89,49,53 എന്നിങ്ങനെയായിരുന്നു വാർണറിന്റെ സ്‌കോറുകൾ.

സെമിയിലേക്കും, പിന്നീട് ഫൈനലിലേക്കും യോഗ്യത നേടുന്നതിലും, തുടർന്ന് ഇന്നലെ നടന്ന ഫൈനൽ പോരാട്ടവിജയത്തിലും വാർണർ നിർണ്ണായക പങ്കാണ് വഹിച്ചത്. കൂടാതെ ബാബർ അസം പല മികച്ച സ്കോറുകളും നേടുമ്പോൾ സഹ ഓപ്പണർ ബാറ്ററായ റിസ്‌വാൻ മികച്ച പിന്തുണ നൽകാൻ മറുപുറത്തുണ്ടായിരുന്നു. എന്നാൽ ഡേവിഡ് വാർണർ ആവട്ടെ സെമിയും, ഫൈനലും ഉൾപ്പെടെ അമിത സമ്മർദ്ദമുള്ള അവസാന മൂന്ന് മത്സരങ്ങളിലും ഓസ്‌ട്രേലിയൻ ക്യാപ്റ്റനും സഹ ഓപ്പണറുമായ ഫിഞ്ചിന്റെ പെട്ടെന്നുള്ള പുറത്താവലിന്റെ സമ്മർദ്ദത്തെ കൂടെ അതിജീവിച്ചാണ് മികച്ച സ്കോറുകൾ നേടിയത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply