ആ റെക്കോഡ് ബുംറ ഇന്നു നേടുമോ ?!

സ്കോട്ലാൻഡിനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്താനായാൽ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് പുതിയ റെക്കോഡ് സ്വന്തമാകും. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20യിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡാണ് ബുംറയെ തേടിയെത്തുക.

നിലവിൽ യൂസ്വേന്ദ്ര ചാഹലിന്റെ പേരിലാണ് ഈ റെക്കോഡ്. 49 മത്സരങ്ങളിൽ നിന്ന് 63 വിക്കറ്റുകളാണ് ചാഹൽ വീഴ്ത്തിയിരിക്കുന്നത്. ബുംറയുടെ അക്കൗണ്ടിൽ ഇപ്പോൾ 53 മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റുകളുണ്ട്.

സ്കോട്ലാൻഡിനെതിരായ മത്സരത്തിലൂടെ ബുംറ റെക്കോഡ് മറികടക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20 യിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിൽ രവിചന്ദ്ര അശ്വിനാണ് മൂന്നാം സ്ഥാനത്ത്. 54 വിക്കറ്റാണ് അശ്വിനുള്ളത്.

50 വിക്കറ്റുള്ള ഭുവനേശ്വർ കുമാർ നാലാമതും 42 വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ബുംറ 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply