വേൾഡ് കപ്പ്‌ ടീമിൽ നിന്ന് ബുമ്ര പുറത്ത്

ടി 20 വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. സൂപ്പർ ബൗളർ ജസ്പ്രീത് ബുമ്ര പരിക്ക് മൂലം ടീമിൽ നിന്ന് പുറത്ത്.ബാക്ക് സ്‌ട്രെസ് ഫ്രാക്ചറാണ് താരത്തിന്റെ അഭാവത്തിന് കാരണം . സർജറി വേണ്ടയെങ്കിലും താരത്തിന് 4-6 മാസത്തോളം വിശ്രമം വേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.

അടുത്ത മാസം വേൾഡ് കപ്പ് കളിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചറിയാണ് താരത്തിന്റെ അഭാവം. ഡെത്ത് ഓവറുകളിൽ എതിർ ടീമിനെ പിടിച്ചു കെട്ടാനും നിർണ്ണായക വിക്കറ്റുകൾ നേടാനും മികച്ച കഴിവുള്ള താരമായിരുന്നു ബുമ്ര. ഇക്കഴിഞ്ഞ ഓസ്ട്രേലിയ സീരിസിൽ താരം ഒരു മത്സരം കളിച്ചിരുന്നു. എന്നാൽ നിലവിൽ സൗത്ത് ആഫ്രിക്കയുമായുള്ള ടി 20 സീരിസിനായി താരം ടീമിനൊപ്പം യാത്ര ചെയ്തില്ല. ഇന്ത്യയുടെ പരിചയ സമ്പന്നനായ ബൗളർ ഭൂവനേശ്വർ കുമാറിന്റെ മോശം ഫോമിൽ വലഞ്ഞിരിക്കുമ്പോളാണ് ടീമിന് അടുത്ത തിരിച്ചടിയുണ്ടായത്. മാത്രമല്ല മറ്റൊരു പ്രധാന ബൗളറായ ഹർഷൽ പട്ടേലും ഓസ്ട്രേലിയ സീരിസിൽ വളരെയധികം റൺസ് വഴങ്ങിയിരുന്നു. മറ്റൊരു പ്രധാന ബൗളറായ മൊഹമ്മദ്‌ ഷമി കോവിഡ് മുക്തനായതും അടുത്താണ്. ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ ടീമിന് ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്മെന്റ് വലിയ തലവേദനയുണ്ടാക്കും. സൂപ്പർ താരത്തിന്റെ പകരക്കാരനായി യുവതാരങ്ങൾക്ക് അവസരം നൽകുമോയെന്നും കാണേണ്ടിയിരിക്കുന്നു.

What’s your Reaction?
+1
7
+1
6
+1
7
+1
7
+1
23
+1
24
+1
26

Leave a reply