ഐ.സി.സി ടെസ്റ്റ് റാങ്കിങ്; ബുമ്രയ്ക്ക് നേട്ടം.

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര. ഒരുസ്ഥാനം മെച്ചപ്പെടുത്തിയ താരം ഒമ്പതാം സ്ഥാനത്തെത്തി. അതേസമയം ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി ഏഴാം സ്ഥാനത്തേക്ക് എത്തി.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബുമ്രയെ തുണച്ചത്. ഇതുവരെ പരമ്പരയിൽ 18 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. എന്നാല്‍ ആദ്യ നാല് സ്ഥാനങ്ങള്‍ മാറ്റമില്ല. പാറ്റ് കമ്മിന്‍സ്, ആര്‍ അശ്വിന്‍, ടിം സൗത്തി, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളില്‍ തുടരുന്നു. നീല്‍ വാഗ്നര്‍, കഗിസോ റബാദ എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. ഷഹീന്‍ അഫ്രീദി എട്ടാമതും ജേസണ്‍ ഹോള്‍ഡര്‍ പത്താം സ്ഥാനത്തുമുണ്ട്.

ഔള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. അശ്വിന്‍ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്ത് തുടരുന്നു.

ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് പോലും ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് ഒന്നാമത്. ടി20 ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഷാക്കിബ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആദ്യ ഏഴ് സ്ഥാനങ്ങളില്‍ മാറ്റമില്ല.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply