ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ നാളെ; മത്സരം ലൈവ് കാണാം.

പ്രഥമ ഐസിസി അണ്ടർ 19 വിമൻസ് ടി-ട്വന്റി ലോകകപ്പ് ഫൈനൽ നാളെ നടക്കും. സൗത്താഫ്രിക്കയിലെ സെൻവെസ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5:30നാണ് മത്സരം. ഫൈനലിൽ ഇന്ത്യയും – ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്. സെമി ഫൈനലിൽ ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ ബെർത്ത് ഉറപ്പിച്ചതെങ്കിൽ, സെമിയിൽ ശക്തരായ ഓസ്‌ട്രേലിയയെ തറപറ്റിച്ചാണ് ഇംഗ്ലണ്ട് ഫൈനൽ യോഗ്യത ഉറപ്പിച്ചത്. ഫൈനൽ മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് സ്റ്റാർ സ്പോർട്സ്‌ ചാനലിലും, ലൈവ് സ്ട്രീമിംഗ് ഹോട്ട്സ്റ്റാറിലും ലഭ്യമാവും.

What’s your Reaction?
+1
2
+1
1
+1
2
+1
3
+1
2
+1
1
+1
1

Leave a reply