ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ പോരാട്ടം നാളെ നടക്കും. ഇന്ത്യന്‍സമയം പുലർച്ചെ 6.30 മുതല്‍ ന്യൂസിലാൻഡിലെ ഹാഗ്‌ലി ഓവലിലാണ് മത്സരം. ഗ്രൂപ്പ്‍ ഘട്ടത്തിലെ ഏഴ് മത്സരങ്ങളിൽ ഏഴും വിജയിച്ച് സെമി ഫൈനലിനും, തുടർന്ന് സെമിയിൽ വെസ്റ്റ്ഇൻഡീസിനെയും പരാജയപ്പെടുത്തി ആധികാരികമായാണ് ഓസ്‌ട്രേലിയയുടെ വരവ്. എന്നാൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മൂന്ന് വട്ടം പരാജയപ്പെട്ട ഇംഗ്ലണ്ടിന് സെമി ഫൈനലിന് യോഗ്യത ഉറപ്പിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നിരുന്നെങ്കിലും സെമിയിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഏകപക്ഷീയ വിജയം നേടിയാണ് ഇംഗ്ലണ്ടും ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. മത്സരം സ്റ്റാർ സ്പോർട്സിലും, ഡിസ്നി +ഹോട്ട്സ്റ്റാറിലും ലഭ്യമാവും.
ഇതുവരെ നടന്ന 11 ലോകകപ്പുകളിൽ 10 എണ്ണവും സ്വന്തമാക്കിയത് ഇംഗ്ലണ്ട് – ഓസ്ട്രേലിയ ടീമുകൾ തന്നെയാണ്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് ഇതുവരെ നാല് ലോകകപ്പുകൾ സ്വന്തമാക്കിയപ്പോൾ ശക്തരായ ഓസ്‌ട്രേലിയക്ക് ഇതുവരെ ആറ് ലോകകപ്പുകൾ കൈവശമുണ്ട്.
✍? എസ്.കെ.
Leave a reply