ഇന്ത്യന്‍ ടെസ്റ്റ് ടീമിലേയ്ക്ക് മുംൈബ ബാറ്റര്‍ സര്‍ഫറാസ് ഖാനെ തഴഞ്ഞതില്‍ സിലക്ടര്‍മാരെ വിമര്‍ശിച്ച് സുനില്‍ ഗവാസ്കര്‍. മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരെയാണ് ടീമിനാവശ്യമെങ്കില്‍ ഫാഷന്‍ ഷോയില്‍ നിന്ന് ആളുകളെ എടുക്കണമെന്ന് സുനില്‍ ഗവാസ്കര്‍ തുറന്നടിച്ചു. ( Sunil Gavaskar criticizes selectors for dropping Mumbai batsman Sarfaraz Khan to Indian Test team )
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അവസരം ലഭിക്കാതിരുന്ന സര്‍ഫറാസ് ഖാന്‍, രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ സെഞ്ചുറി കുറിച്ചാണ് മറുപടി നല്‍കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്തുകളിക്കുന്ന സര്‍ഫറാസിനെ തഴഞ്ഞതില്‍ മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ദരും അഭ്ദുതം പ്രകടിപ്പിച്ചു.
ഫിറ്റ്നസില്ലെന്ന കാരണത്താലാണ് സര്‍ഫറാസിനെ ഒഴിവാക്കിയതെന്നാണ് സൂചന. സെഞ്ചുറി നേടുകയും പിന്നാലെ ഫീല്‍ഡിങ്ങിനിറങ്ങുകയും ചെയ്യുന്ന താരമാണ് സര്‍ഫറാസ്. അങ്ങനൊരാള്‍ ഫിറ്റല്ലെന്ന എങ്ങനെ പറയുമെന്നും സുനില്‍ ഗവാസ്കര്‍ ചോദിച്ചു. ശരീരപ്രകൃതി നോക്കിയാണ് ടീം തിരഞ്ഞെടുക്കുന്നതെങ്കില്‍ ഫാഷന്‍ ഷോയില്‍നിന്ന് ആളെ എടുക്കണമെന്നും ഗവാസ്കര്‍. കഴിഞ്ഞ മൂന്ന് ആഭ്യന്തര സീസണുകളില്‍ നിന്ന് 2441 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ സ്കോര്‍ ചെയ്തത്. ഇന്ത്യന്‍ ടീമിലേയ്ക്ക് അവസരം ലഭിക്കാത്തിനെക്കുറിച്ച് 25കാരനായ സര്‍ഫറാസ് പരസ്യമായി പ്രതികരിച്ചിരുന്നു.
Leave a reply