“ഞാന്‍ പങ്കാളിയാണ്, അധിപനല്ല” സൈബര്‍ ആക്രമണത്തിന് മറുപടിയുമായി ഇര്‍ഫാന്‍ പഠാന്‍

സോഷ്യല്‍ മീഡിയമീഡിയയിലെ വളരെ സജീവ സാന്നിധ്യമാണ് ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പഠാന്‍.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തില്‍ ഭാര്യ സഫ ബെയ്ഗിന്റെ മുഖം മറച്ചതിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് താരം തന്നെ ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ്.

ഭാര്യയുടെ മുഖം കാണിക്കാനുള്ള സ്വാതന്ത്ര്യം പഠാന്‍ നല്‍കുന്നില്ലെന്നായിരുന്നു വിമര്‍ശനം.

“ചിത്രം ബ്ലര്‍ ചെയ്തത് ഭാര്യ തന്നെയാണ്. അത് അവരുടെ ചോയ്സാണ്. ഞാന്‍ അവരുടെ പങ്കാളി മാത്രമാണ്, മാസ്റ്ററല്ല” എന്നാണ് വിമര്‍ശകര്‍ക്ക് ഇര്‍ഫാന്‍ പഠാൻ നല്‍കിയ മറുപടി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply