മൂന്ന് ദിവസം കൊണ്ട് ടെസ്‌റ്റ് തീര്‍ത്ത് കാണികളെ ഞങ്ങള്‍ ആവേശത്തിലാഴ്‌ത്തി’; പ്രതികരിച്ച്‌ രോഹിത്ത്.

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റും മൂന്നാം ദിനം അവസാനിച്ചതിനെക്കുറിച്ച്‌ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത്ത് ശ‌ര്‍മ. ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും മത്സരങ്ങള്‍ അഞ്ച് ദിവസം നീളാറില്ലെന്ന് രോഹിത്ത് അഭിപ്രായപ്പെട്ടു. അഞ്ച് ദിവസം നീളുന്ന മത്സരത്തിനായി കളിക്കാര്‍ വളരെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കഴിഞ്ഞ ദക്ഷിണാഫ്രിക്ക- വെസ്‌റ്റ് ഇന്‍ഡീസ് മത്സരവും മൂന്ന് ദിവസംകൊണ്ടാണ് അവസാനിച്ചതെന്ന് ചൂണ്ടിക്കാട്ടിയ രോഹിത്ത് പാകിസ്ഥാനില്‍ അടുത്തിടെ കഴിഞ്ഞ മൂന്ന് ടെസ്‌റ്റുകളിലും അഞ്ച് ദിവസം നീണ്ടതോടെ കാണികള്‍ക്ക് ബോറടിച്ചതായും പറഞ്ഞു. ഇന്ത്യയില്‍ മൂന്ന് ദിവസംകൊണ്ട് മത്സരം തീര്‍ന്നെങ്കിലും ജനം ആവേശത്തിലായി എന്നും രോഹിത്ത് ശര്‍മ്മ അഭിപ്രായപ്പെട്ടു.

ഇന്‍ഡോര്‍ ടെസ്‌റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ നേരെ ബാറ്റ് ചെയ്യാത്തതാണ് പരാജയത്തിന് കാരണം. പ്ലാൻ ചെയ്‌തതുപോലെ ഗ്രൗണ്ടില്‍ നടപ്പാക്കണം, ധൈര്യത്തോടെ കളിക്കണം. അടുത്ത ടെസ്‌റ്റില്‍ ആദ്യ രണ്ട് ടെസ്‌റ്റും ജയിച്ച തന്ത്രങ്ങള്‍ പയറ്റി കളി ജയിക്കുന്നതിന് തയ്യാറെടുപ്പ് നടത്തുമെന്ന് രോഹിത്ത് ശര്‍മ്മ മാദ്ധ്യമങ്ങളോട് അറിയിച്ചു. മൂന്നാം ടെസ്‌റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി കേവലം 24 റണ്‍സ് മാത്രമാണ് രോഹിത്ത് നേടിയിരുന്നത്. 76 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്‌ക്ക് ആദ്യവിക്കറ്റ് എളുപ്പം നഷ്‌ടമായെങ്കിലും പിന്നീട് ട്രാവിസ് ഹെഡും (49), ലബുഷെയ്‌നും (28) ചേ‌ര്‍ന്ന് അവരെ വിജയത്തിലെത്തിച്ചു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply