ആദ്യ ഇന്നിങ്സിൽ അടിപതറി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിങ്സില്‍ 191 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

അര്‍ദ്ധ സെഞ്ചുറി നേടിയ ശാർദുൽ താക്കൂര്‍ (57), വിരാട് കോഹ്ലി (50) എന്നിവര്‍ മാത്രമാണ് ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും കൂടുതൽ റൺസ് നേടാനായില്ല
ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തിയ ക്രിസ് വോക്സിന്റെ പന്തിൽ രോഹിത് ശർമ്മയും .ഒലി റോബിൻസന്റെ പന്തിൽ കെ ൽ രാഹുലിനും പവില്യനിലോട്ട് മടങ്ങേണ്ടി വന്നു. ലീഡ്സിൽ മികച്ച പ്രകടനം കാഴ്ച വെച്ച പൂജാരയ്ക്ക് ആദ്യ ഇന്നിങ്സിൽ തിളങ്ങാനായില്ല.
രഹാനയ്ക്ക് മുകളില്‍ ജഡേജയ്ക്ക് അവസരം നല്‍കി ഇന്ത്യ മറ്റൊരു പരീക്ഷണത്തിന് മുതിര്‍ന്നെങ്കിലും ഫലം കണ്ടില്ല.

ജഡേജ 10 റണ്‍സിന് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് കൂടി നേടി ഇംഗ്ലണ്ട് സഖ്യം പൂർണ ആധിപത്യം നേടുകയായിരുന്നു.
പിന്നാലെ വന്ന റിഷഭ് പന്തിനും അജിങ്ക്യ രഹാനെയ്ക്കും ഒന്നും തന്നെ ചെയ്യാൻ സാധിക്കാതായതോടെ ഇന്ത്യ 127/7 വിക്കറ്റ് എന്ന നിലയിലാകുകയായിരുന്നു.

എന്നാല്‍ ശാർദുൽ താക്കൂറിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 36 പന്തുകളില്‍ നിന്നായിരുന്നു താരം 57 റണ്‍സ് നേടിയത്. ഏഴ് ഫോറും മൂന്ന് സിക്സുമടങ്ങിയതായിരുന്നു ഇന്നിങ്സ്.

നാല് വിക്കറ്റ് നേടിയ ക്രിസ് വോക്സാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകർക്കുന്നതിൽ മുന്നിൽ നിന്നത് . ഒലി റോബിന്‍സണും മൂന്ന് വിക്കറ്റും സ്വന്തമാക്കി

രണ്ടാമതെ ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിവസം 53/3 വിക്കറ്റ് എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ബുമ്ര 2 വിക്കറ്റും ഉമേഷ്‌ യാദവ് 1 വിക്കറ്റും നേടി.

✍️@bhi

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply