സഞ്ജു ഉൾപ്പടെ 5 പേർക്ക് അരങ്ങേറ്റം

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിന മത്സരത്തില്‍ ആറ് മാറ്റങ്ങളുമായി ടീം ഇന്ത്യ. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ അഞ്ച് പുതുമുഖങ്ങള്‍ അടക്കം ആറ് താരങ്ങളാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. സഞ്ജു സാംസണെ കൂടാതെ നിതീഷ് റാണ, രാഹുല്‍ ചഹര്‍, ചേതന്‍ സ്‌കറിയ, കെ ഗൗതം എന്നിവരാണ് ഏകദിനത്തില്‍ അരങ്ങേറുന്നത്.

1980ന് ശേഷം ഇതാദ്യമായാണ് ഇത്രയും താരങ്ങള്‍ ഒരുമിച്ച് ഏകദിന ടീമില്‍ അരങ്ങേറുന്നത്. നവ്ദീപ് സൈനിയാണ് ഏകദിന ടീമില്‍ ഇടംപിടിച്ച മറ്റൊരു താരം. ഇഷാന്‍ കിഷന്‍, ക്രുനാല്‍ പാണ്ഡ്യ, യുസ് വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദ്, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ടീമില്‍ നിന്ന് പുറത്തായത്. പരമ്പരയില്‍ ആദ്യമായി ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ശേഷം ധവാന്‍ കാലില്‍ തല്ലി നടത്തിയ ആഘോഷ പ്രകടനവും ശ്രദ്ധേയമായി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply