ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ മൂന്നാം ദിനം മത്സരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യക്ക് 171 റണ്‍സിന്റെ ലീഡ്.
ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലുള്ളപ്പോൾ വെളിച്ചക്കുറവ് മൂലം മൂന്നാം ദിനത്തെ മത്സരം നേരത്തെ അവസാനിപ്പികുകയായിരുന്നു.
മൂന്നാം ദിനം അവസാനിക്കുമ്പോൾ 22 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.നേരത്തെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. 46 റൺസെടുത്ത രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ജെയിംസ് ആൻഡേഴ്സണിന്റെ പന്തിൽ ബെയർസ്റ്റോ പിടിച്ചാണ് രാഹുൽ പുറത്തായത്. രാഹുലും രോഹിത് ശർമ്മയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 83 റൺസാണ് നേടിയത്.
ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ സെഞ്ചുറിയും ചേതേശ്വര്‍ പൂജാര അർദ്ധ സെഞ്ചുറിയും നേടി. രോഹിത് ശര്‍മ – ചേതേശ്വര്‍ പൂജാര കൂട്ടുകെട്ടിന് 153 റൺസും നേടാനായി.
256 പന്തിൽ നിന്ന് ഒരു സിക്സും 14 ഫോറുമടക്കം 127 റണ്‍സാണ് രോഹിത് നേടിയത്. ടെസ്റ്റ് കരിയറിൽ രോഹിത്തിന്റെ എട്ടാം സെഞ്ചുറിയാണിത്. പൂജാര 127 പന്തില്‍ നിന്ന് ഒമ്പത് ഫോർ അടക്കം 61 റണ്‍സെടുത്തു. രാഹുൽ 101 പന്തിൽ നിന്ന് 46 റൺസ് നേടി.
Leave a reply