ന്യൂസിലൻഡിനെതിരെ വൈറ്റ് വാഷിനായി ടീം ഇന്ത്യ; ടോസ് നിർണ്ണായകം.

ന്യൂസിലൻഡിനെതിരായ ടി-ട്വന്റി പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ. പരമ്പരയിലെ അവസാന മത്സരം ഇന്ന് കൊൽക്കത്തയിൽ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ആശ്വാസ ജയമാണ് ന്യൂസിലൻഡിന്റെ ലക്ഷ്യം. ആദ്യ രണ്ട് കളിയിലും ടോസ് നേടിയ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്‌താണ് ജയിച്ചത്. അതിനാൽ ടോസ്സ് നേടുന്നവർ ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. മഞ്ഞുവീഴ്‌ചയുള്ളതിനാൽ ഇന്നത്തെ മത്സരത്തിലും ടോസ് നിർണ്ണായകമാകും.

രണ്ട് മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കിയതിനാൽ ഇന്ത്യൻ ടീമിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കാം. കെ എൽ രാഹുലിനോ സൂര്യകുമാർ യാദവിനോ പകരം റുതുരാജ് ഗെയ്‌ക്‌വാദ് ബാറ്റിംഗ് നിരയിയിലെത്തിയേക്കും. റിഷഭ് പന്തിന് വിശ്രമം നൽകിയാൽ ഇഷാൻ കിഷനായിരിക്കും വിക്കറ്റ് കീപ്പർ. ആ‍ർ അശ്വിന് പകരം യുസ്‍വേന്ദ്ര ചഹലും ഭുവനേശ്വർ കുമാറിന് പകരം ആവേശ് ഖാനും പരിഗണനയിലുണ്ട്.

ന്യൂസിലൻഡ് ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ഇന്നത്തെ മത്സരത്തിന് ശേഷം 2 ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയുടെ തയ്യാറെടുപ്പിലേക്ക് ടീമുകൾ കടക്കും.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply