സഞ്ജുവിന്റെ ക്യാപ്റ്റിൻസിയിൽ ന്യൂസിലന്‍ഡ് എക്കെതിരെ ഇന്ത്യ എക്ക് വമ്പൻ ജയം.

അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് എ ക്കെതിരെ സഞ്ജുവിന് കീഴിൽ ഇറങ്ങിയ ഇന്ത്യ എക്ക് 7 വിക്കറ്റിന്റെ വമ്പൻ വിജയം.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എ 40.2 ഓവറില്‍ 167 റണ്‍സിന് ഓള്‍ ഔട്ടായി. എട്ടാമനായി ഇറങ്ങി 61 റണ്‍സെടുത്ത മൈക്കല്‍ റിപ്പണാണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോറര്‍.മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ എ 3 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി.നായകൻ സഞ്ജു 32 പന്തിൽ ഒരു ഫോറും 3 സിക്സും അടക്കം 29 റൺസ് നേടി.വിക്കറ്റ് കീപ്പങ്ങിൽ സഞ്ജു 2 ക്യാച്ച് നേടി.

 

സ്കോർ- ന്യൂസിലന്‍ഡ് എ -167/10(40.2) ഇന്ത്യ എ – 170/3(31.5)

 

ടോസ് നേടിയ സഞ്ജു ന്യൂസിലാഡിനെ ബാറ്റിംഗിന് അയച്ചു.സഞ്ജുവിന്റെ തീരുമാനം ശരി വയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബൗളർമാർ പന്ത് എറിഞ്ഞത്.ശ്രദുൽ താക്കൂറും കുൽദീപ് സെനും കൂടി ന്യൂസിലാന്റിനെ പൂട്ടി.150ന് മുകളിൽ സ്കോർ പോകില്ല എന്ന കരുതിയ സന്ദർശകരെ 150 കടത്തിയത് റിപ്പണും വാക്കർറും ചേർന്നാണ്.74/8 എന്ന നിലയിൽ തകർന്ന് ന്യൂസിലാന്റിനെ പത്താം വിക്കറ്റിൽ ഇരുവരും ചേർന്ന 89 റൺസ് കൂട്ടിച്ചേർത്തു.

 

49 പന്തിൽ 36 റൺസ് നേടിയ വാക്കർ മൂന്ന് ഫോറും ഒരു സിക്സും നേടി റണ് ഔട്ട് ആവുകയായിരുന്നു.അർദ്ധ സെഞ്ചുറി നേടിയ റിപ്പണ് അവസാന ബാറ്ററായാണ് പുറത്തായത്.104 പന്തിൽ നാല് ഫോർ നേടി 61 റൺസ് നേടി.22 റൺസ് നേടിയ ക്യാപ്ടൻ ഡോണലാണ് മറ്റൊരു ടോപ്പ് സ്‌കോറർ.ഇന്ത്യൻ വംശജനായ റച്ചിൻ രവീന്ദ്ര 10 റൺസ് നേടി സഞ്ജുവിന് ക്യാച്ച് നൽകി മടങ്ങി.വിക്കറ്റിന് പിറകിൽ സഞ്ജു 2 ക്യാച്ച് നേടി.ഇന്ത്യക്കായി ശ്രദുൽ താക്കൂർ 8.2 ഓവറിൽ 32 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.കുൽദീപ് സെൻ 7 ഓവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി.

 

മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി പൃഥ്വി ഷായും ഗെയ്‌ക്വാടും ഓപ്പണിങ് ഇറങ്ങി.ഷാ 24 പന്തിൽ 17 റൺസ് നേടി പുറത്തായി. മൂന്നാമനായി ഇറങ്ങിയ ത്രിപാഠി 40 പന്തിൽ 31 റൺസ് നേടി.നാല് ഫോർ അദ്ദേഹം നേടി.എന്നാൽ ഓപ്പണിങ് ഇറങ്ങിയ ഗൈക്വദ അർധസെഞ്ചുറി തികയ്ക്കുമെന്ന കരുതിയെങ്കിലും 9 റൺസ് അകലെ റിപ്പണ് വിക്കറ്റ് എടുത്തു.54 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 41 റൺസ് അദ്ദേഹം നേടി.രണ്ടാം വിക്കറ്റിൽ ത്രിപാഠിയും ഗെയ്‌ക്വാടും ചേർന്ന് 56 റൺസ് നേടി.പിന്നീട് ഒത്തുചേർന്ന് സഞ്ജുവും പഠിദാറും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഇരുവരും 69 റൺസ് കൂട്ടുകെട്ട് പാടുത്തുയർത്തി.പഠിദാർ 41 പന്തിൽ 7 ഫോർ അടക്കം 45 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ നായകൻ സഞ്ജു 32 പന്തിൽ ഒരു ഫോറും 3 സിക്സും അടക്കം 29 റൺസ് നേടി.

 

 

ഇന്ത്യൻ പ്ലെയിങ് 11- പ്രിത്വി ഷാ,ഋതുരാജ് ഗൈകവാഡ്, സഞ്ജു സാംസൺ(ക്യാപ്റ്റൻ & കീപ്പർ),രാഹുൽ ത്രിപാഠി,രജത് പറ്റിടർ,ശബാസ് അഹമ്മദ്,ഋഷി ധവാൻ,ശ്രദുൽ താക്കൂർ,കുൽദീപ് യാദവ്,ഉമ്രാൻ മാലിക്, കുൽദീപ് സെൻ.

 

ന്യൂസിലാൻഡ് പ്ലെയിങ് 11- ചാഡ് ബൗസ്,റച്ചിൻ രവീന്ദ്ര,ക്ലിവർ(കീപ്പർ), ചാർട്ടർ,ഡോണൽ(ക്യാപ്റ്റൻ),ബ്രൂസ്,റിപ്പണ്,സോളിയ ,വാൻ ബിക്, ഫിഷർ, വാക്കർ.

 

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply