ആവേശം ആളി കത്തിയ വനിതാ ട്വന്‍റി 20 ലോകകപ്പ് മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം. പാകിസ്ഥാന്‍ വനിതകള്‍ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ജെമീമ റോഡ്രിഗസിന്‍റെ ബാറ്റിംഗ് മികവിലാണ് ഇന്ത്യന്‍ വിജയം. ഓപ്പണര്‍ ഷെഫാലി വര്‍മ്മ 25 പന്തില്‍ 33 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 38 പന്തില്‍ 53* റണ്‍സുമായി ജെമീമ റോഡ്രിഗസും 20 പന്തില്‍ 31* നേടി റിച്ച ഘോഷും ടീമിനെ ത്രില്ലര്‍ ജയത്തിലെത്തിച്ചു. 19-ാം ഓവറില്‍ മൂന്ന് ബൗണ്ടറികളോടെയാണ് ജമീമ മത്സരം ഫിനിഷ് ചെയ്‌തത്. ജമീമ-റിച്ച സഖ്യം 31 പന്തില്‍ 50 തികച്ചത് നിര്‍ണായകമായി.
What’s your Reaction?
+1
+1
+1
1
+1
+1
+1
+1
Leave a reply