നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരെ സാക്ഷിയാക്കി ഓസ്ട്രേലിയ്ക്ക് ആറാം ലോകകീരിടം.2015ന് ശേഷം നീണ്ട 8 വർഷങ്ങൾക്ക് ശേഷമാണ് ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടുന്നത്.പാറ്റ് കമ്മീൻസിന്റെ നേതത്വത്തിൽ ലോകകപ്പിന് ഇറങ്ങിയ ഓസ്‌ട്രേലിയ ആദ്യ 2 കളി തോറ്റ ശേഷം പിന്നീട് തോൽവി അറിയാതെ മുന്നേറി ലോകകപ്പ് നേടുന്ന കാഴ്ചയാണ് കായിക ലോകം കണ്ടത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗ് ഇറങ്ങിയ ഓസ്‌ട്രേലിയ 7 ഓവർ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടി.രോഹിത്തിൻെറ ഇന്നിങ്സാണ് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമെങ്കിലും സമ്മാനിച്ചത്. എന്നാൽ ഗ്ലെൻ മാക്സ്വെല്ലിൻെറ ഓവറിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചായിരുന്നു ക്യാപ്റ്റൻെറ പുറത്താവൽ.രോഹിത് ശർമ 31 പന്തിൽ നിന്ന് 47 റൺസെടുത്താണ് മടങ്ങിയത്.വിരാട് കോഹ്ലിയും കെഎൽ രാഹുലും ഇന്ത്യക്കായി അർധശതകങ്ങൾ നേടി.ശ്രേയയ്‌സ് അയ്യർക്കും(4) അധികം നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.പിന്നീട് വിരാട് കോഹ്ലിയും കെഎൽ രാഹുലും ചേർന്ന് പതുക്കെയാണ് ഇന്നിങ്സിനെ ചലിപ്പിച്ചത്.63 പന്തിൽ നിന്ന് 54 റൺസ് കോഹ്ലി നേടിയപ്പോൾ 107 പന്തുകൾ നേരിട്ടാണ് വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുൽ 66 റൺസ് നേടിയത്.ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും ഹേസൽവുഡ്, കമ്മിൻസ് എന്നിവർ രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗ് ഇറങ്ങിയ ഓസ്‌ട്രേലിയുടെ മൂന്ന് പ്രധാന ബാറ്റർമാരെ പവർ പ്ലെയിൽ പുറത്താക്കാൻ ഇന്ത്യയ്ക്ക് ആയി.ഷമി തന്റെ ആദ്യ ഓവറിൽ തന്നെ 7റൺസ് നേടിയ വാർണറെ പുറത്താക്കിയപ്പോൾ മാർഷിനെയും(15) സ്മിത്തിനെയും(4)ബുംറ പുറത്താക്കി.പക്ഷെ പിന്നാലെ വന്ന ലബുഷെയ്ൻ ഹെഡിന് മികച്ച പിന്തുണ നൽകി ഓസ്‌ട്രേലിയൻ സ്കോർ മൂന്നോട്ടു കൊണ് പോയി.ഇരുവരും അഞ്ചാം വിക്കറ്റിൽ 100 റൺസ് പടുത്തുയർത്തി.
ഇരുവരും ചേർന്ന ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു.ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിൽ ആക്കാൻ ഇരുവർക്കും സാധിച്ചു.95 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് ഇന്ത്യയുടെ ബൗളിംഗിന്റെ നട്ടെല്ല് തകർത്തു.ലബുഷെയ്ൻ 99 പന്തിൽ നിന്നും അർധസെഞ്ചുറി നേടി മികച്ച ഇന്നിംഗ്സ് കാഴ്ച വച്ചു.ഇരുവരും അഞ്ചാം വിക്കറ്റിൽ 198 റൺസ് നേടി.വിജയത്തിന് 2 റൺസ് അകലെ ഹെഡിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും മാക്സവെൽ വിജയ റൺസ് നേടി.ഇന്ത്യയക്കായി ബുംറ 2 വിക്കറ്റ് നേടിയപ്പോൾ ഷമിയും സിര്ജും ഓരോ വിക്കറ്റ് വീഴ്ത്തി.
Leave a reply