ഒന്നാം ഇന്നിങ്സിൽ ലീഡ് നേടി ഇന്ത്യ: മഴ മൂലം തടസ്സപ്പെട്ട് നോട്ടിങ്ഹാം ടെസ്റ്റിന്റെ മൂന്നാം ദിനം

നോട്ടിങ്ഹാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 25/0 എന്ന നിലയിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡിനെക്കാൾ 70 റൺസ് പിന്നിലാണ്. മൂന്നാം സെഷൻ ആരംഭിച്ചതിന് ശേഷം മഴ തടസ്സപ്പെടുത്തിയ കളി പുനരാരംഭിക്കാനായില്ല.

കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരുടെ അർദ്ധ സെഞ്ചുറികളും അവസാന വിക്കറ്റിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തമ്മിലുള്ള 33 റൺസ് കൂട്ടുകെട്ടിന്റെയും ബലത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ 183 റൺസിന് മറുപടിയായി ഇന്ത്യ 278 റൺസ് നേടി. 95 റൺസിന്റ ഒന്നാം ഇന്നിങ്സ് ലീഡ്.

മൂന്നാം ദിവസം 57 റൺസിൽ ഇന്നിങ്സ് ആരംഭിച്ച രാഹുൽ 84 റൺസ് നേടിയപ്പോൾ റിഷഭ് പന്ത് 25 റൺസ് വേഗത്തിൽ കൂട്ടിച്ചേർത്തു. പതിനാറാമത്തെ ടെസ്റ്റ് അർധസെഞ്ച്വറിയുമായി ജഡേജയും തിളങ്ങി. ഇംഗ്ലണ്ട് ബൗളർമാർ തുടരെ തുടരെ വിക്കറ്റുകൾ വീഴ്ത്താൻ തുടങ്ങിയപ്പോൾ പരുങ്ങലിലായ ഇന്ത്യയെ അവസരത്തിനൊത്തുയർന്ന വാലറ്റം 95 റൺസിന്റെ ലീഡിൽ എത്തിച്ചു.

ഇംഗ്ലീഷ് ബൗളിംഗ് നിരയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഒല്ലി റോബിൻസൺ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ജെയിംസ് ആൻഡേഴ്സൺ നാല് വിക്കറ്റുകൾ നേടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ താരമായി. ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലയെയാണ് മുപ്പത്തൊൻപതുകാരനായ ഈ ഫാസ്റ്റ്ബൗളർ മറികടന്നത്.

മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ റോറി ബേൺസ് 11 റൺസും ഡോം സിബ്ലി 9 റൺസും നേടി പുറത്താകാതെ നിൽക്കുന്നു.

• JIA •

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply