നാഗ്പൂർ• ബോർഡർ–ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 177 റൺസിനു പുറത്ത് ജഡേജ അഞ്ചും, അശ്വിൻ മൂന്ന് വിക്കറ്റ് വീതം നേടി . മറുപടി ബാറ്റിങ് ഇറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുത്തു നിൽക്കുന്നു . 56 റൺസും ആയി ക്യാപ്റ്റൻ രോഹിത് ശർമയും , നൈറ്റ് വാച്ച് മാൻ ആയി ഇറങ്ങിയ അശ്വിനും ആണ് ക്രീസിൽ. 20 റൺസ് എടുത്ത രാഹുലിൻ്റെ വിക്കറ്റ് ആണ് നഷ്ടം ആയത്
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് രണ്ട് റൺസെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഒരു റണ്ണെടുത്ത ഉസ്മാൻ ഖവാജ (മൂന്ന് പന്തിൽ ഒന്ന്) എൽബിഡബ്ല്യു ആകുകയായിരുന്നു. മുഹമ്മദ് സിറാജിനാണു വിക്കറ്റ്. മൂന്നാം ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് വാർണറെ (അഞ്ച് പന്തിൽ ഒന്ന്) മുഹമ്മദ് ഷമി ബോൾഡാക്കി. തുടർന്ന് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റർ മാർനസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തും ഒരുമിച്ചതോടെ ഓസീസ് സ്കോർ ഉയർന്നു.
ലഞ്ചിന് പിരിയുമ്പോൾ രണ്ടിന് 76 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. വീണ്ടും കളി ആരംഭിച്ചതിനു പിന്നാലെ ലബുഷെയ്നെ രവീന്ദ്ര ജഡേജ വിക്കറ്റ് കീപ്പർ ഭരതിന്റെ കൈകളിലെത്തിച്ചു. 123 പന്തുകൾ നേരിട്ട താരം 49 റൺസാണെടുത്തത്. മാറ്റ് റെൻഷോയെ ആദ്യ പന്തിൽ തന്നെ പുറത്താക്കി ജഡേജ വിക്കറ്റ് നേട്ടം രണ്ടാക്കി. 40.3 ഓവറിൽ ഓസ്ട്രേലിയ 100 കടന്നു.
ജഡേജയ്ക്കു മുന്നിൽ അടിപതറിയാണ് സ്റ്റീവ് സ്മിത്തിന്റെയും മടക്കം. 107 പന്തിൽ 37 റൺസെടുത്ത താരം ബോൾഡാകുകയായിരുന്നു. അലക്സ് കാരി 33 പന്തിൽ 36 റൺസെടുത്തു. അശ്വിന്റെ പന്തിൽ താരം ബോൾഡായി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ആറു റൺസിൽ അശ്വിൻ പുറത്താക്കി. വാലറ്റവും തിളങ്ങാതെ പോയതോടെ ഓസീസ് 177ന് പുറത്ത്.
India Vs Australia Test
Leave a reply