ന്യൂസിലന്‍ഡിനെതിരെ ജയം പിടിച്ച ഇന്ത്യന്‍ ടീമിന് കനത്ത പിഴയിട്ട് ഐ.സി.സി.

ന്യൂസിലാൻഡ് പരരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കുറഞ്ഞ ഓവർ റേറ്റിന് കനത്ത തുക പിഴയിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഐസിസി. ഇന്ത്യന്‍ ടീം ബൗളിങ്ങിനിടെ വരുത്തിയ സമയനഷ്ടമാണ് മാച്ച്‌ ഫീയുടെ 60 ശതമാനം പിഴ ഒടുക്കുന്നതിലെത്തിച്ചത്. മൂന്നു ഓവറാണ് നിശ്ചിത സമയം തെറ്റിച്ച്‌ ചെയ്തത്. (India vs New Zealand: Rohit Sharma and Co. penalised for violation of ICC Code of Conduct)

ഓവര്‍ റേറ്റ് തെറ്റിച്ചാല്‍ ഓരോ ഓവറിനും മാച്ച്‌ഫീയുടെ 20 ശതമാനം ഒടുക്കണമെന്നാണ് ചട്ടം. മൂന്ന് ഓവര്‍ സമയം വൈകിയതിനാലാണ് 60 ശതമാനം നല്‍കേണ്ടിവന്നത്. അംപയര്‍മാരായ അനില്‍ ചൗധരി, നിതിന്‍ മേനോന്‍, തേര്‍ഡ് അംപയര്‍ അനന്തപദ്മനാഭന്‍, ഫോര്‍ത്ത് അംപയര്‍ ജയരാമന്‍ മദനഗോപാല്‍ എന്നിവരായിരുന്നു കളി നിയന്ത്രിച്ചത്.

മത്സരത്തിൽ ശുഭ്മാന്‍ ഗില്‍ നേടിയ ഇരട്ട സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 349 റണ്സെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിനെ 337 റൺസിന് പുറത്താക്കി ഇന്ത്യ വിജയം പിടിക്കുകയായിരുന്നു.

What’s your Reaction?
+1
19
+1
23
+1
14
+1
47
+1
43
+1
56
+1
30

Leave a reply