ജയിച്ചാൽ പരമ്പര: ഇന്ത്യ -ന്യൂസീലൻഡ് രണ്ടാം മത്സരം ഇന്ന്

ഇന്ത്യ -ന്യൂസീലൻഡ് പരമ്പരയിലെ രണ്ടാം ടി-ട്വന്റി മത്സരം ഇന്ന്. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ന് റാഞ്ചിയിൽ നടക്കുന്ന രണ്ടാമത്തെ ടി-ട്വന്റിയും കൂടി വിജയിക്കാനായാൽ ടി-ട്വന്റി പരമ്പര ഇന്ത്യക്ക് നേടാനാകും. കഴിഞ്ഞ കളിയിൽ അവസാന ഓവറിലായിരുന്നു ഇന്ത്യൻ വിജയം.

കഴിഞ്ഞ കളിയിൽ ന്യൂസീലൻഡ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു പക്ഷേ 15-ാം ഓവർ കഴിയും വരെ അനായാസ വിജയം നേടുമെന്നാണ് എല്ലാ ആരാധകരും കരുതിയിരുന്നത്. എന്നാൽ അവസാന ഓവർ വരെ നീണ്ട കളിയുടെ സമ്മർദ്ദത്തെ ഇന്ത്യ പന്തിലൂടെ അതിജീവിച്ച് ലക്ഷ്യത്തിലെത്തുകയായിരുന്നു.

രാഹുൽ ദ്രാവിഡ് കോച്ചായും രോഹിത് ശർമ്മ ക്യാപ്റ്റനായുമെത്തിയ ശേഷമുള്ള ആദ്യ മത്സരവും വിജയവുമായിരുന്നിത്. വിരാട് കോലി പിന്മാറിയതോടെയാണ് ടി-ട്വന്റി മത്സരങ്ങളിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ നയിക്കാനെത്തിയത്. മൂന്നാം ടി-ട്വന്റി 21ന് കൊൽക്കത്തയിലാണ് നടക്കുക. പിന്നീട് 2 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും നടക്കും.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply