ആവേശ മത്സരം മഴ കവർന്നു,ട്രോഫി പങ്കിട്ട് ഇരു ടീമുകളും

ചിന്നസ്വാമിയിലെ ആവേശപ്പോര് മഴമുടക്കിയപ്പോള്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇതോടെ 2-2ന് പരമ്പര ഇരു ടീമുകളും പങ്കിടും. മഴമൂലം വൈകിയാരംഭിച്ച മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് ദക്ഷിണാഫ്രിക്ക തിരഞ്ഞെടുകുകയായിരുന്നു.ഇന്ത്യന്‍ ഇന്നിംഗ്സ് 3.3 ഓവറില്‍ 28-2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും മഴയെത്തിയത്. പിന്നീട് മത്സരം പുനരംരാഭിക്കാന്‍ കഴിഞ്ഞില്ല.

ഇഷാന്‍ കിഷന്‍ (15), ഋതുരാജ് ഗെയ്ക്വാദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ലുങ്കി എന്‍ഗിഡിയാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.ഇതോടെ 2010-ന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഒരു നിശ്ചിത ഓവര്‍ പരമ്പര തോറ്റിട്ടില്ലെന്ന റെക്കോഡ് ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി. ഭുവനേശ്വര്‍ കുമാറാണ് പരമ്പരയിലെ താരം. ആദ്യ 2 കളി തോറ്റ ഇന്ത്യ പിന്നീട് ഉള്ള രണ്ട് കളികളിൽ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.നാല് മത്സരങ്ങളില്‍ 14.16 ശരാശരിയിൽ ആറ് വിക്കറ്റ് വീഴ്ത്തിയാണ് ഭുവി പരമ്പരയുടെ താരമായത്.

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply