ഇന്ത്യ ലോക ജേതാക്കൾ; പ്രഥമ അണ്ടർ19 T20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യയുടെ പെൺപട.

പ്രഥമ ഐസിസി അണ്ടർ 19 വിമൻസ് ടി-ട്വന്റി ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ കിരീട നേട്ടം. സൗത്താഫ്രിക്കയിലെ സെൻവെസ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ 36 പന്ത് ബാക്കി നിർത്തി 7 വിക്കറ്റിനാണ് ഇന്ത്യയുടെ പെൺപട വിജയമുറപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യപ്പെട്ട ഇംഗ്ലണ്ട് 17.1 ഓവറിൽ 68 റൺസ് എടുക്കുന്നതിനിടെ മുഴുവൻ പേരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് 2 വിക്കറ്റുകൾ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സൗമ്യയും – തൃഷയും ചേർന്ന് ഇന്ത്യയുടെ സ്കോർ മുന്നോട്ട് എത്തിച്ചു. വിജയിക്കാൻ 3 റൺസ് ബാക്കി നിൽക്കെ സൗമ്യ ഔട്ടായെങ്കിലും ഇന്ത്യ അതിനോടകം വിജയം ഉറപ്പിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി സധു, ദേവി, പാർശവി എന്നിവർ 2 വിക്കറ്റ് വീതവും, മന്നത്, ഷെഫാലി, സോനം എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സെമി ഫൈനലിൽ ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ഫൈനൽ ബെർത്ത് ഉറപ്പിച്ചതെങ്കിൽ, സെമിയിൽ ശക്തരായ ഓസ്‌ട്രേലിയയെ തറപറ്റിച്ചാണ് ഇംഗ്ലണ്ട് ഫൈനൽ യോഗ്യത നേടിയെടുത്തത്.

What’s your Reaction?
+1
0
+1
4
+1
3
+1
2
+1
2
+1
1
+1
1

Leave a reply