സച്ചിൻ ഷോക്കിൽ ഇംഗ്ലണ്ട് കരിഞ്ഞു , റോഡ്സേഫ്റ്റി ലെജൻഡ് ലീഗിൽ ഇന്ത്യക്ക് ജയം.

റോഡ്സേഫ്റ്റി ലെജൻഡ് ലീഗിൽ ഇന്ത്യൻ ലെജൻഡസിന് 40 റൺസ് ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 15 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി. സച്ചിന്റെയും യുവരാജിന്റെയും യൂസഫ് പത്താന്റെയും മാസ്മരിക ഇന്നിങ്സസാണ് സ്കോർ 170 എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 130ന് പോരാട്ടം തീർന്നു.

 

സ്കോർ- ഇന്ത്യൻ ലെജൻഡ് -170/5(15)

ഇംഗ്ലണ്ട് ലെജൻഡ് -130/6(15)

 

മഴ കാരണം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യൻ ലെജൻഡ്സ് ഇംഗ്ലീഷ് ബൗളർമാരെ അടിച്ചു പരത്തി. ഓപ്പണിങ് ഇറങ്ങിയ സച്ചിനും ഓജയും ചേർന്ന് ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു. നമൻ ഓജ 17 പന്തിൽ 20 റൺസ് നേടിയപ്പോൾ മറുവശത്ത് സച്ചിൻ തന്നെ പ്രായം മറന്ന് ക്രിക്കറ്റ് മൈതാനത്ത് താണ്ഡവമാടി. വെറും 20 പന്തിൽ മൂന്നു സിക്സും മൂന്ന് ഫോർ അടക്കം 40 റൺസ് നേടിയാണ് സച്ചിൻ പുറത്തായത്. പഴയകാല സച്ചിൻ ബാറ്റിംഗ് അനുസ്മരിപ്പിക്കും വിധമായിരുന്നു സച്ചിൻ ഇന്ന് ബാറ്റ് ചെയ്തത്. ഇരുവരും ആദ്യ വിക്കറ്റിൽ 65 റൺസ് നേടിയാണ് പിരിഞ്ഞത്.

പിന്നാലെ വന്ന റെയ്നയ്ക്ക് 12 റൺസ് നേടാനെ സാധിച്ചുള്ളു. എന്നാൽ യൂസഫ് പത്താനും യുവരാജ് സിങ്ങും കൂടി ഇംഗ്ലണ്ട് ലെജൻഡ് ബോളർമാരെ വെള്ളം കുടിപ്പിച്ചു. യൂസഫ് പത്താൻ 11 പന്തിൽ മൂന്നു സിക്സറും ഒരു ഫോറുമടക്കം 27 റൺസ് നേടി. മറുഭാഗത്ത് യുവരാജ് ആകട്ടെ 15 പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 31 റൺസ് നേടി. കഴിഞ്ഞ കളിയിലെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ബിന്നി, ഈ കളിയിൽ 11 പന്തിൽ നിന്ന് 18 റൺസ് നേടി. ഇർഫാൻ പത്താൻ 9 ബോളിൽ നിന്ന് 11 റൺസ് നേടി പുറത്താകാതെ നിന്നു.

 

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ലെജൻഡിന് നാലാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 9 പന്തിൽ 12 റൺസ് നേടിയ മസ്‌ചെറാണോയെ രാജേഷ് പവർ പുറത്താക്കി. ആറാം ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ബെല്ലിനെ പ്രഗ്യാൻ ഓജ പുറത്താക്കി. 13 പന്തിൽ 12 റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പുതുതായി വന്ന ക്ലാർക്ക് തൊട്ടടുത്ത ഓവറിൽ ബിന്നയെ രണ്ട് ഫോർ അടിച്ചെങ്കിലും അഞ്ചാം പന്തിൽ ബിന്നി പ്രതികാരം വീട്ടി. ക്ലാർക്കിന്റെ കുറ്റി ബിന്നി തെറിപ്പിച്ചു. പത്താം ഓവർ എറിഞ്ഞ പവർ വീണ്ടും ഇംഗ്ലണ്ട് ബാറ്റർമാരെ വിഷമിപ്പിച്ചു.ആ ഓവറിൽ അദ്ദേഹം രണ്ടു വിക്കറ്റ് വീഴ്ത്തി.

 

പത്താം ഓവറിലെ രണ്ടാം പന്തിൽ അംബ്രോസിനെയും അവസാന പന്തിൽ ഓപ്പണറായി ഇറങ്ങിയ മുസ്റ്റ്‌ർഡിനെയും പുറത്താക്കി. മുസ്റ്റർഡ് 19 പന്തിൽ നാല് ഫോറും ഒരു സിക്സും അടക്കം 29 റൺസ് നേടി സച്ചിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ വന്ന ബാറ്റർമാർക്ക് കാര്യമായി ഒന്നും നേടാൻ സാധിച്ചില്ല. അതോടെ ഇംഗ്ലണ്ട് ലെജൻഡ് പരാജയം സമ്മതിച്ചു.

 

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
1
+1
0
+1
0
+1
0

Leave a reply