ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച കാണ്‍പുരില്‍ തുടക്കം കുറിക്കാനിരിക്കെ ഓപ്പണര്‍ കെ എൽ രാഹുൽ പരുക്കേറ്റ് പുറത്തായി. പകരക്കാരനായി സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തി. ആദ്യമായാണ് സൂര്യകുമാർ യാദവ് ടെസ്റ്റ് ടീമിലേക്ക് എത്തുന്നത്.
ഇന്ത്യയുടെ ടി-ട്വന്റി ലോകകപ്പിലും പിന്നാലെ വന്ന ന്യൂസിലൻഡിനെതിരായ ടി-ട്വന്റി പരമ്പരയിലും സൂര്യകുമാർ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.
അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നീവരുടെ അഭാവത്തിലാണ് ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇറങ്ങുന്നത്.
ഇതുവരെ 61 ടെസ്റ്റുകളിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടിയത്. ഇതില്‍ 21 എണ്ണത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 13 ടെസ്റ്റുകളില്‍ ന്യൂസിലന്‍ഡും ജയം നേടി. പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്.
✍? എസ്.കെ.
Leave a reply