ഇത് കടുത്ത അവഗണന : ആരാധകർ. കോഹ്ലിക്ക് നൽകുന്ന ബ്ലേസർ എന്തുകൊണ്ട് മിതാലിക്കില്ല ?!

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിനോട് ബിസിസിഐയ്ക്ക് അവഗണനയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ടോസിനായി വന്നപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് ബ്ലേസറും (പുറങ്കുപ്പായം) ക്യാപ്പും ധരിച്ചിരുന്നില്ല. ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് ഇതു രണ്ടും നൽകുമ്പോൾ വനിതാ ടീമിനോട് എന്തിനാണ് ഈ വിവേചനം എന്ന് ആരാധകർ ചോദിക്കുന്നു.

അതേസമയം, ഓസ്ട്രേലിയയുടെ വനിതാ ടീം ക്യാപ്റ്റൻ മെഗ് ലാനിങ് ബ്ലേസറും ക്യാപ്പും ധരിച്ചിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും മിതാലി ഇതേ അവഗണനയാണ് നേരിട്ടത്. അന്നും ഇംഗ്ലീഷ് ക്യാപ്റ്റൻ ഹീതർ നൈറ്റ് പുറങ്കുപ്പായവും തൊപ്പിയും അണിഞ്ഞിരുന്നു.

മിതാലി ടെസ്റ്റ് ടീം ജേഴ്സി മാത്രം ധരിച്ച് നിൽക്കുന്ന ചിത്രം നിരവധി ആരാധകരാണ് ട്വീറ്റ് ചെയ്തത്. ബിസിസിഐയെ ടാഗ് ചെയ്തായിരുന്നു ഈ ട്വീറ്റുകളെല്ലാം. ഏഴു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഈ വർഷം ജൂണിലാണ് ആദ്യമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്. സാധാരണ ടെസ്റ്റ് മത്സരങ്ങൾക്ക് പോലും വിരാട് കോലിക്ക് ബ്ലേസർ ലഭിക്കുമ്പോൾ ചരിത്ര പ്രധാനമായ ടെസ്റ്റ് ആയിട്ടുപോലും മിതാലിയോട് വിവേചനം കാണിച്ചെന്ന് ആരാധകർ ട്വീറ്റിൽ പറയുന്നു. എന്നാൽ മിതാലി രാജും ബിസിസിഐയും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply