“ഇവിടെ എല്ലാം കൂൾ”; രോഹിത്തിനെയും ദ്രാവിഡിനെയും പ്രശംസിച്ച് യുവതാരം.

ഇന്ത്യയുടെ പുതിയ പരിശീലകൻ‌ രാഹുല്‍ ദ്രാവിഡിനും പുതിയ ടി20 നായകന്‍ രോഹിത് ശര്‍മ്മയ്ക്കും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നന്നായി അറിയാമെന്ന് ടീമിലെ യുവതാരം വെങ്കടേഷ് അയ്യര്‍.

ന്യൂസിലാന്റിനെതിരെ ഈ കഴിഞ്ഞ ടി20 പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരമാണ് വെങ്കടേഷ് അയ്യര്‍. ഇരുവര്‍ക്കും ഡ്രസ്സിംഗ് റൂം ശാന്തമായി നിലനിര്‍ത്തുവാനുള്ള മികച്ച കഴിവുണ്ടെന്നാണ് താരം പറഞ്ഞത്. ഐ.പി.എല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് അയ്യര്‍ക്ക് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിക്കാനിടയാക്കിയത്.

തനിക്ക് ഇരുവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും, താന്‍ സമ്മര്‍ദ്ദമില്ലാതെയാണ് ഈ അവസരങ്ങള്‍ ആഘോഷിച്ചതെന്നും, തനിക്ക് തന്റെ കളി പുറത്തെടുക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ തന്നിരുന്നുവെന്നും അയ്യര്‍ വ്യക്തമാക്കി.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply