സെമി സാധ്യത ? T20 ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യത പരിശോധിക്കാം.

ടി-ട്വന്റി ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റെങ്കിലും ഇന്ത്യയുടെ സെമി സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ല. കണക്കുകൾ പ്രകാരം ഇന്ത്യക്ക് ഇനിയുള്ള സാധ്യത എങ്ങനെയെന്ന് നോക്കാം.

ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ അഫ്‌ഗാനിസ്ഥാൻ, നമീബിയ, സ്കോട്‍ലൻഡ് ടീമുകളെ ഇന്ത്യ തോൽപ്പിക്കണം. എന്നാൽ ചെറിയ ജയം ഇന്ത്യക്ക് ഗുണകരമാവില്ല. വൻ മാർജിനിൽ തന്നെ ഈ മത്സരങ്ങൾ വിജയിക്കേണ്ടതുണ്ട്. ഇതിനൊപ്പം ന്യൂസിലൻഡിന് ബാക്കിയുള്ള മത്സരങ്ങളിൽ നമീബിയ, സ്കോട്‍ലൻഡ്,അഫ്‌ഗാനിസ്ഥാൻ എന്നിവയിൽ ഏതെങ്കിലും ഒരു ടീം ന്യൂസിലാന്റിനെ പരാജയപ്പെടുത്തണം. താരതമ്യേന ചെറിയ ടീമുകളായ നമീബിയ, സ്കോട്‍ലൻഡ് എന്നിവർ ന്യൂസിലാന്റിനെ പരാജയപ്പെടുത്താൻ സാധ്യത കുറവാണ്. ഒരുപക്ഷെ ചെറിയ സാധ്യത എങ്കിലും കല്പിക്കാവുന്നത് അഫ്ഘാനിസ്ഥാൻ ന്യൂസിലാന്റിനെ പരാജയപ്പെടുത്തും എന്നതിന് മാത്രമാണ്. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യ, അഫ്‌ഗാൻ, കിവീസ് ടീമുകൾക്ക് ആറ് പോയിന്‍റ് വീതമാകും. ഇനി വരാനുള്ള ബാക്കി മത്സരങ്ങൾ വലിയ മാർജിനിൽ വിജയിച്ചതിന്റെ മികച്ച റൺറേറ്റുമായി ഇന്ത്യക്ക് സെമിയിൽ കടക്കാം.

എന്നാൽ ഇതെല്ലാം വിദൂര സാധ്യതകൾ മാത്രമാണ്. കണക്കുകളിൽ ഇപ്പോഴും ഇന്ത്യക്ക് സാധ്യതകൾ ഉണ്ടെങ്കിലും ഇത് പ്രയോഗികമാവാൻ മത്സര ഫലങ്ങളിൽ ചില അട്ടിമറികൾ ആവശ്യമാണ്. മറ്റു ടീമുകളുടെ മത്സര ഫലങ്ങൾ ആശ്രയിച്ചും ഇതിൽ മാറ്റങ്ങൾ വന്നേക്കാം. എങ്കിലും ഇന്ത്യൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയുടെ തിരിച്ചുവരവിനായി.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply