ഏകദിനത്തിലും ഇന്ത്യക്ക് തലമാറ്റം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഏകദിന ക്യാപ്റ്റനായി രോഹിത് ശർമ്മയെ ബിസിസിഐ പ്രഖ്യാപിച്ചു. 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കുമ്പോൾ വിരാട് കോഹ്‌ലിയിൽ നിന്ന് രോഹിത് ശർമ ക്യാപ്റ്റൻസി ചുമതല ഏറ്റെടുക്കും .
ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 കാപ്റ്റൻ സ്ഥാനം കോഹ്‌ലി ഒഴിഞ്ഞിരുന്നു.ആ ഒഴിവിൽ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി ചുമതലയേറ്റ രോഹിത്, അടുത്തിടെ സമാപിച്ച ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര ടി 20 പരമ്പരയിൽ നേതൃത്വം നൽകുകയുo ടീം 3-0ന് അനായാസമായി വിജയിക്കുകയും ചെയ്തിരുന്നു .
മുൻപ് 10 ഏകദിനങ്ങളിൽ രോഹിത് ഇന്ത്യയെ നയിച്ചിട്ടുണ്ട്, അതിൽ എട്ടെണ്ണം ടീം ജയിച്ചു. രോഹിതിന്റെ ഏകദിന ക്യാപ്റ്റൻസിയുടെ ഏറ്റവും വലിയ നേട്ടം 2018 ൽ, കോഹ്‌ലിയുടെ അഭാവത്തിൽ, യുഎഇയിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ നേടിയതാണ്. അഫ്ഗാനിസ്ഥാനെതിരായ ആവേശകരമായ ടൈ ഒഴികെയുള്ള എല്ലാ ലീഗ് മത്സരങ്ങളും ടീം വിജയിച്ചു.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റന്റെ പട്ടികയിൽ രണ്ടാമതാണെങ്കിലും, കോഹ്‌ലിയുടെ ക്യാപ്റ്റൻസി ഐസിസി ട്രോഫി ഇല്ലാതെയണ് അവസാനിക്കുന്നത് . 95 മത്സരങ്ങളിൽ നിന്ന് 21 സെഞ്ചുറികളും 27 അർധസെഞ്ചുറികളും ഉൾപ്പെടെ 72.65 ശരാശരിയിൽ 5449 റൺസ് നേടിയ കോഹ്‌ലി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന് തൊട്ടുപിന്നാലെയാണ്.
എംഎസ് ധോണി സ്ഥാനമൊഴിഞ്ഞപ്പോൾ 2017-ലാണ് ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റനായി കോഹ്‌ലി ചുമതലയേറ്റത്.70.43 വിജയശതമാനത്തോടെ രാജ്യത്തെ ഏറ്റവും വിജയശതമാനമുള്ള ഏകദിന ക്യാപ്റ്റനായാണ് സ്ഥാനം വെച്ചോഴിയുന്നത് . 95 കളികളിൽ അദ്ദേഹം ഇന്ത്യയെ നയിച്ചു – 65 വിജയവും 27 തോൽവി. ഇന്ത്യൻ നായകൻ എന്ന നിലയിൽഏറ്റവും കൂടുതൽ മത്സരങ്ങളുടെ പട്ടികയിൽ ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്താണ് കൊഹ്‌ലി.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായും രോഹിതിനെ ആണ് സെലെക്ഷൻ കമ്മറ്റി നിയമിച്ചിരിക്കുന്നത്.തുടർച്ചയായുള്ള മോശം ഫോം ആണ് ടെസ്റ്റിൽ അജിന്ഗ്യ രഹനയുടെ വൈസ് ക്യാപ്റ്റൻസി തെറിക്കാൻ കാരണം.കോഹ്ലിയുടെ അഭാവത്തിൽ ക്യാപ്റ്റനെന്ന നിലയിൽ രഹനെ മികച്ച രീതിയിൽ ടീമിനെ നയിക്കുന്നുണ്ടെങ്കിലും 2021-ൽ 12 ടെസ്റ്റുകളിൽ 20-ന് താഴെയുള്ള ശരാശരിയിൽ മാത്രം കളിക്കുന്ന അദ്ദേഹത്തിന്റെ ഫോമില്ലായ്മയാണ് അദ്ദേഹത്തിന്റെ വൈസ്കാപ്റ്റൻ സ്ഥാനം തെറിക്കാൻ കാരണം.
ദസ്തയോ
Leave a reply