ലോക T20 ചാമ്പ്യൻഷിപ് പോരാട്ടത്തിൽ കാലം കാത്തുവച്ച കാവ്യനീതി പ്രതീക്ഷിച്ചാവും കിരീടം ഇല്ലാത്ത ക്രിക്കറ്റിന്റെ സ്വന്തം രാജാവ് കളത്തിലിറങ്ങുക. സത്യത്തിൽ അയാൾ അത് ഒരുപാട് അർഹിക്കുന്നു.തന്റെ കരിയർ പൂർണതയിൽ എത്തിക്കുവാനായി അയാൾ അത് ഒരുപാട് ആഗ്രഹിക്കുന്നുണ്ടാവും പ്രത്യേകിച്ച് IPL ൽ ഈ വർഷവും ബാംഗ്ലൂരിന് കപ്പ് നേടാൻ കഴിയാത്ത സാഹചര്യത്തിൽ.
32 ആം വയസ്സിൽ തന്റെ t20 ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുകയാണ് എന്ന് പ്രഖ്യാപിച്ചതും,ഈ വർഷത്തോട് കൂടി ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതുമെല്ലാം ബാറ്റർ എന്ന നിലയിൽ വീണ്ടും ഒന്നാം സ്ഥാനത്തേയ്ക്ക് എത്തുവാൻ ആണ് എന്ന് അയാൾ അടിവരയിട്ട് പറയുന്നു. പക്ഷേ കിരീടം ഇല്ലാത്ത ഒരു വിടപറച്ചിൽ അയാൾ അർഹിക്കുന്നില്ല.
ധോണിയുടെ പ്രിയപ്പെട്ട “ചീക്കു” മറ്റൊരു ധോണി ആയില്ലെങ്കിലും ടെസ്റ്റിൽ മികച്ച ക്യാപ്റ്റൻസി കാഴ്ചവച്ചു, ഇന്ത്യൻ ടീമിൽ നല്ല ഒരു സംസ്‌ക്കാരം കൊണ്ടുവരുവാനും അഗ്രെസ്സീവ് ക്രിക്കറ്റ് നമ്മുക്ക് അന്യമല്ലെന്ന് കാണിക്കുവാനും അയാൾക്ക് സാധിച്ചു. ഈ T20 ചാമ്പ്യൻഷിപ് ഒരു മാറ്റം ആകുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. ചിരിച്ച മുഖത്തോടെ ഉയർത്തിപിടിച്ച കപ്പുമായി ഇന്ത്യയിലേയ്ക്ക് പറന്ന് ഇറങ്ങുന്ന അയാളെ നമ്മുക്ക് സ്വപ്നം കാണാം..
Shankarkrishnan
Leave a reply