ക്യാപ്റ്റൻ തിരിച്ചുവരുന്നു. ആര് പുറത്തേയ്ക്ക്??

ഡിസംബർ മൂന്നാം തിയതി മുംബൈയിൽ ആരംഭിക്കുന്ന ന്യൂസിലാന്റിന് എതിരായ രണ്ടാം ടെസ്റ്റിൽ സാക്ഷാൽ വിരാട് കോഹ്‌ലി ടീമിലേയ്ക്ക് തിരികെ വരികയാണ്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ടീമിൽ കാണാൻ സാധിക്കാതെ പോയ ആ വീറും വാശിയും, അഗ്രെഷൻ നിറഞ്ഞ നോട്ടങ്ങളും നിമിഷങ്ങളും എല്ലാം കൊഹ്‌ലി വരുന്നത്തോടെ ടീം വീണ്ടെടുക്കും എന്നത് ഒരു ശുഭവാർത്തയാണ്,പക്ഷേ സെലക്ടേർസിന് ഇതൊരു കടമ്പ തന്നെയാണ്. ഇപ്പോഴത്തെ പ്ലേയിങ്ങ് ഇലവനിൽ നിന്നും ആരെയാവും പുറത്ത് ഇരുത്തുക എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.അത് തന്നെയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചയും.

ആദ്യ മത്സരത്തിൽ സെഞ്ച്വറി,കാൺപൂർ ടെസ്റ്റിലെ അൻപത് റൺസ് എല്ലാവരും പതറി പോയ ഇടത്ത് ടീമിനെ നെടുംതൂണായി നിന്ന് നയിച്ചതും കഴിഞ്ഞ മത്സരത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചതും ശ്രേയസ്സ് അയ്യരാണ് അതുകൊണ്ട് തന്നെ അയ്യരെ പുറത്ത് ഇരുത്തുന്നത് പ്രായോഗികമല്ല.രഹാനെയുടെ ടെസ്റ്റ്‌ കരിയറിലെ ഏറ്റവും മോശം വർഷങ്ങളിൽ ഒന്നായി 2021 കടന്ന് പോകുന്നു. വളരെ കുറഞ്ഞ ബാറ്റിംഗ് ശരാശരിയും ടീമിനെ ബാറ്റിംഗിൽ മുന്നിൽ നിന്ന് നയിക്കാൻ ആവാത്തതും എല്ലാം രഹാനെയ്ക്ക് തിരിച്ചടിയാണ് എന്നാൽ വൈസ് ക്യാപ്റ്റൻ സ്ഥാനം അലങ്കരിക്കുന്നതിനാൽ ടീമിൽ നിന്നും രഹാനേ പുറത്താകാതെ നിൽക്കും എന്ന് പ്രതീക്ഷിക്കാം.

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ നട്ടെല്ല് അല്ലെങ്കിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്ഥനായ ബാറ്റർ ആണ് ചേതേശ്വർ പൂജാര. അദ്ദേഹം ഫോം കണ്ടെത്തുന്നില്ല എങ്കിലും ടീമിൽ നിന്നും പുറത്താക്കുന്നതും ഇന്ത്യയ്ക്ക് ചിന്തിക്കാനാവില്ല അതൊരു വല്ലാത്ത സമസ്യതന്നെയായി നിലനിൽക്കും.ആദ്യ മത്സരത്തിൽ ഓപ്പണിങ്ങ് ബാറ്റ് ചെയ്യുകയും 50 റൺസ് നേടുകയും ചെയ്ത ഗിൽ ഭേദപെട്ട പ്രകടനത്തിന്റെ പേരിൽ ടീമിൽ നിൽക്കാൻ സാധ്യതയുണ്ട്.പിന്നെയുള്ളത് രണ്ട് ഇന്നിങ്സിലും മോശം പ്രകടനം കാഴ്ചവച്ച മായങ്ക് അഗർവാൾ ആണ് പക്ഷേ ഓപ്പൺർ ആയി വേറെ ആരും തന്നെ ടീമിൽ ഇല്ലാത്തത് മായങ്കിന് ഗുണം ചെയ്യും.

അഞ്ച് മികച്ച കളിക്കാരിൽ ആർക്കാവും കൊഹ്‌ലിയുടെ തിരിച്ചു വരവിൽ സ്ഥാനം നഷ്ട്ടപെടുക എന്നത് വലിയ ഒരു ചോദ്യമാണ് പ്രത്യേകിച്ചും ടീമിൽ നിന്ന് പുറത്തായാൽ തിരിച്ചുവരവ് വളരെ പ്രയാസമാകുന്ന ഈ സാഹചര്യത്തിൽ.

Shankarkrishnan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply