നിരവധിപ്പേരാണ് താരങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകളുമായി എത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ബുംറ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിനിടെയാണ് വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിന് ഒരു അമളി പറ്റിയത്.
ട്വിറ്ററില്‍ ബുംറയ്ക്കും സഞ്ജനയ്ക്കും ആശംസ നേരുമ്പോൾ മായങ്ക് ടാഗ് ചെയ്തത് മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാറിനെയാണ്.
എന്നാല്‍ ഉടനെ തന്നെ മായങ്ക് ട്വീറ്റ് കളഞ്ഞെങ്കിലും സ്‌ക്രീന്‍ ഷോട്ട് നിമിഷങ്ങള്‍ക്കകം വൈറലായി.പിന്നീട് തിരുത്തിയ പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്‌തെങ്കിലും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. പിന്നെ ട്രോളിന്റെ പൂരമായിരുന്നു.a
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply