മൂന്നാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ഇംഗ്ലണ്ട് ലീഡ് നേടി. നാളെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ വച്ചാണ് അടുത്ത മത്സരം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 18.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം അനായാസം നേടി. 77 റണ്‍സ് നേടിയ ഇന്ത്യൻ നായകൻ കോഹ്ലി മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ ബാറ്റ്സ്മാന്‍.
ബട്ട്‌ലറുടെ തകര്‍പ്പന്‍ ബാറ്റിങ്ങിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ബട്ട്‌ലര്‍ 52 പന്തില്‍ 83 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോ (28 പന്തില്‍ നിന്ന് പുറത്താകാതെ 40 റണ്‍സ് നേടി) മൂന്നാം വിക്കറ്റില്‍ പുറത്താകാതെ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തില്‍ എത്തിച്ചത്. 52 പന്തില്‍ നിന്നും 83 റണ്‍സ് എടുത്ത ജോസ് ബട്ട്ലര്‍ ആണ് മാന്‍ ഓഫ് തി മാച്ച്.
Leave a reply