വിജയ ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ പ്രധാന ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ കളിക്കില്ല. പരുക്കിനെ തുടർന്നാണ് സഞ്ജുവിന് വിശ്രമം അനുവദിച്ചത്. സഞ്ജുവിന് പകരം ബേസിൽ തമ്പിയെ ഉൾപ്പെടുത്താനാണ് ടീമിന്റെ തീരുമാനം. ലീഗിൽ 151 സ്ട്രൈക്ക്റേറ്റില്‍ 121 റണ്‍സ് സഞ്ജു എടുത്തിരുന്നു.
ഗ്രൂപ്പില്‍ സിയില്‍ നിന്ന് 16 പോയിന്റുമായാണ് കേരളം ക്വാര്‍ട്ടറിലേക്ക് കടന്നിരുന്നത്. സഞ്ജുവിന്റെ അഭാവത്തിലും മിന്നുന്ന ഫോമിലുള്ള ഓപ്പണർ റോബിൻ ഉത്തപ്പയിലൂടെ ക്വാർട്ടർ വിജയിക്കാനാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
ക്വാര്‍ട്ടര്‍ മത്സരക്രമത്തെ പറ്റിയുള്ള വിവരങ്ങളൊന്നും ഇതുവരെ ബി സി സി ഐ പുറത്ത് വിട്ടിട്ടില്ല.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply