100 മില്യൺ ക്ലബിൽ വിരാട് കോലി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റർ

ഇന്‍സ്റ്റഗ്രാമില്‍ 100 മില്യൺന്റെ അപൂർവ നേട്ടം കൈവരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി
Virat Kohli Instagram 100M Followers Record
Instagram Photo

ഇൻസ്റ്റാഗ്രാമിൽ 100 മില്യൺ ഫോള്ളോവെർസ് കടക്കുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന അപൂർവ റെക്കോർഡ് ഇനി ഇന്ത്യൻ നായകൻ വിരാട് കോലിക്ക് സ്വന്തം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ, ഏഷ്യൻ എന്നീ റെക്കോഡുകളും താരത്തിന്റെ പേരിലാണ്.

2015ൽ 10 മില്യൺ മാത്രം ഫോളോവേഴ്സ് ഉണ്ടായിരുന്ന കോലി കഴിഞ്ഞ അഞ്ച് വർഷം കൊണ്ടാണ് 100 മില്യണിൽ എത്തിയത്‌. ഇന്ത്യയില്‍ ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള രണ്ടാമത്തെ താരം ബോളീവുഡ് നടി പ്രിയങ്ക ചോപ്രയാണ്. നിലവിൽ 60.8 മില്ല്യണ്‍ ഫോളോവേഴ്സ് ആണ് പ്രിയങ്കയ്ക്ക് ഉള്ളത്.

ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള കായിക താരങ്ങളുടെ പട്ടികയിൽ കോലി നാലാമതാണ്. 265 മില്ല്യൺ ഫോളോവേഴ്സുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 186 മില്ല്യൺ ഫോളോവേഴ്സുമായി ബാർസിലോണ നായകൻ ലയണൽ മെസി രണ്ടാം സ്ഥാനത്തുണ്ട്. 147 മില്ല്യൺഫോളോവേഴ്സുമായി ബ്രസീൽ താരം നെയ്മറാണ് മൂന്നാം സ്ഥാനത്ത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply