ബോർഡർ – ഗവാസ്കർ ട്രോഫി: ഇന്ത്യൻ ടീമിൽ നിന്നും കെ.എൽ രാഹുൽ പുറത്ത്

ശനിയാഴ്ച നെറ്റ്സിൽ ബാറ്റിങ്‌ പരിശീലനം നടത്തവേ കൈക്കുഴക്കേറ്റ പരിക്കിനെ തുടർന്നാണ് രാഹുൽ ടീമിൽ നിന്നും പുറത്തു പോയത്

ന്യൂഡൽഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യൻ ടീമിൽ നിന്നും കെ.എൽ രാഹുൽ പുറത്ത്. ശനിയാഴ്ച നെറ്റ്സിൽ ബാറ്റിങ്‌ പരിശീലനം നടത്തവേ കൈക്കുഴക്കേറ്റ പരിക്കിനെ തുടർന്നാണ് രാഹുൽ ടീമിൽ നിന്നും പുറത്തു പോയത്.

ടൂർണമെന്റിൽ അവശേഷിക്കുന്ന രണ്ടു കളികളിൽ നിന്നും പുറത്തു പോയ രാഹുൽ വൈകാതെ ഇന്ത്യയിലേക്ക് തിരിക്കും.

പരിക്കിനെ തുടർന്ന് നേരത്തെ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട മുഹമ്മദ് ഷമിയുടെയും ഉമേഷ് ശർമ്മക്കും പിറകെ രാഹുലിന്റെ പരിക്കും ടീമിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്‌. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ അജിൻക്യ രഹാനെ നയിക്കുന്ന ഇന്ത്യൻ ടീമിൽ വ്യാഴാഴ്ച തുടങ്ങുന്ന ടെസ്റ്റിൽ രോഹിത് ശർമ്മ കളിച്ചേക്കും. നാല് മത്സരങ്ങൾ അടങ്ങുന്ന ടൂർണമെന്റിൽ ഇരു ടീമുകളും ഓരോ കളികൾ ജയിച്ചു സമനില പാലിക്കുകയാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply