ഓപ്പണറായി എത്തി 80 റണ്‍സുമായി പുറത്താകാതെ നില്‍ക്കാന്‍ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഇന്നലെ കഴിഞ്ഞു. താന്‍ ഇന്നത്തെ ഒരു കളി കൊണ്ട് ഓപ്പണര്‍ റോള്‍ അവസാനിപ്പിക്കില്ല എന്ന് മത്സരശേഷം കോഹ്ലി പറഞ്ഞു. തുടര്‍ന്നും രോഹിതിന് ഒപ്പം കളി ഓപ്പണ്‍ ചെയ്യാന്‍ ആണ് ഉദ്ദേശം എന്നും കോഹ്ലി പറഞ്ഞു.
ലോകകപ്പിലും ഇന്ത്യയുടെ ഓപ്പണര്‍ താനായിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യക്ക് ഇപ്പോള്‍ മികച്ച മധ്യനിര ഉണ്ട് എന്നും അതുകൊണ്ട് താനും രോഹിതും ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലത് എന്നും കോഹ്ലി പറഞ്ഞു. താനോ രോഹിതോ ക്രീസില്‍ ഉണ്ട് എങ്കില്‍ അത് പിറകെ വരുന്ന താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും എന്നും കോഹ്ലി പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി മാത്രമല്ല ഐ പി എല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയും താന്‍ ഓപ്പണ്‍ ചെയ്യും എന്നും കോഹ്ലി പറഞ്ഞു.
Leave a reply