അവസരം കിട്ടിയാല്‍ ഇനിയും റിവേഴ്സ് ഫ്ലിക്ക് കളിക്കും; ഋഷഭ് പന്ത്

ഇന്ത്യ ഇംഗ്ലണ്ട് നാലാമത്തെ ടെസ്റ്റിലെ പ്രധാന ചർച്ച വിഷയമായിരുന്നു പന്തിന്റെ റിവേഴ്‌സ് ഫ്ലിക്ക്
Rishabh Pant reverse flick
Rishabh Pant reverse flick

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാലാം ടെസ്റ്റിലെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് പന്തായിരുന്നു. 118 പന്തില്‍ നിന്ന് 101 റണ്‍സുമായി ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷിക്കാന്‍ പന്തിനായിരുന്നു. ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച്‌ പുരസ്കാരം ലഭിച്ചതും പന്തിനായിരുന്നു.

മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ടീമിനെ സഹായിക്കാന്‍ ആയതില്‍ സന്തോഷമുണ്ടെന്നും ഇങ്ങനെയുള്ള സമ്മര്‍ദ്ദങ്ങളില്‍ സ്കോര്‍ ചെയ്യുന്നതാണ് സന്തോഷം എന്നും പന്ത് പറഞ്ഞു.

ഇന്നലെ പന്ത് ആന്‍ഡേഴ്സണെ റിവേഴ്‌സ് ഫ്ലിക്കിലൂടെ ഫോര്‍ അടിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇനിയും അവസരം ലഭിച്ചാല്‍ താന്‍ ഇത് ആവര്‍ത്തിക്കും എന്നും താരം പറഞ്ഞു. ഇതുപോലുള്ള അവസരങ്ങൾ ലഭിക്കുകയാണെങ്കില്‍ ഇനിയും പേസ് ബൗളര്‍മാരെ റിവേഴ്സ് ഫ്ലിക്ക് കളിക്കാന്‍ ശ്രമിക്കും എന്ന് പന്ത് പറഞ്ഞു .

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply